Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൂമെടുക്കാം, സെൽഫിയുമെടുക്കാം...നാണം വരാതെ നോക്കണം!

x-default, Nude Selfie Representative Image

ഓസ്ട്രേലിയയിലെ  മെൽബണിലെ ആർട്ട് സീരീസ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ ഒരു ക്യാമറ കൂടി മുറിയിലേക്ക് തന്നുവിടും. മുറിയിൽ നഗ്നയായി നിന്ന് ഒരു സെൽഫിയെടുക്കുക. അത് ഹോട്ടലിലെ ആർട്ടിസ്റ്റിനു കൊടുക്കുക. ആർട്ടിസ്റ്റ് അത് ഉഗ്രനൊരു ആർട്ട് വർക്ക് ആക്കി മാറ്റിത്തരും. ഏതാണ്ട് ടൈറ്റാനിക് സിനിമയിലെ പെയിന്റിങ് പോലെ. ഹോട്ടൽ ഗ്രൂപ്പ് ഈ ക്യാംപയിന് ഒരു പേരുമിട്ടു. നോ റോബ് ക്യാംപയിൻ.  #norobe എന്ന ഹാഷ്ടാഗി‍ൽ താൽപര്യമുളള്ളവർക്ക് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാം. 

ഹോട്ടൽ മുറിയിൽ കയറി അവിടെയെങ്ങാൻ ഒളി ക്യാമറ വച്ചിട്ടുണ്ടോ എന്നു കർട്ടനിടയിലും വാഷ്റൂമിലുമൊക്കെ നമ്മൾ പരിശോധന നടത്തുന്ന കാലത്താണ് നഗ്ന സെൽഫി എടുക്കാൻ ഹോട്ടൽ ഉടമ തന്നെ ക്യാമറ കൊടുത്തു വിടുന്നത്. എടുത്ത ചിത്രം ആർട്ടിസ്റ്റിന്റെ കയ്യിൽ എത്തുന്നതും ആർട്ടിസ്റ്റ് നമുക്കു തിരിച്ചു തരുന്നതു വരെയുള്ള കാര്യങ്ങളും കംപ്ലീറ്റ് സേഫ് ആയിരിക്കുമെന്നാണു ഹോട്ടൽ ഉടമകൾ പറയുന്നത്. ക്യാംപയിനിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ ഏഴു ഹോട്ടലുകളിലൊന്നിൽ താമസിക്കുന്നതിനുള്ള ഫ്രീ ഗിഫ്റ്റ് വൗച്ചറും കിട്ടും. 

ആർട്ട് സീരീസ് ഹോട്ടൽ ഗ്രൂപ്പിന് മെൽബൺ കൂടാതെ ബെൻഡിഗോ, അഡിലെയ്ഡ്, ബ്രിസ്ബെയ്ൻ എന്നിവിടങ്ങളിലും ഹോട്ടലുകളുണ്ട്. മേയ് ഒന്നു മുതൽ ജൂൺ 15 വരെയാണ് നോ റോബ് ക്യാംപയിൻ. അതിനിടെ ആർക്കു വേണമെങ്കിലും അവിടെ താമസിച്ച് ഉഗ്രൻ സെൽഫിയെടുക്കാം. സെൽഫിയെടുത്ത് ആർട്ട് വർക്ക് സ്വന്തമാക്കാൻ ഇഷ്ടം പോലെ വനിതകൾ ഹോട്ടലിൽ ദിവസവും മുറിയെടുക്കുന്നുണ്ടെന്നാണു കണക്ക്. ഹോട്ടൽ ഉടമകൾ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണു സ്ത്രീകളുടെ ഭാഗത്തുനിന്ന്.  സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ മാത്രമാണ് പ്രശ്നം. പതിവു പോലെ പ്രതികരണത്തൊഴിലാളികൾ കത്രികയുമായി ഇറങ്ങും. 

നഗ്ന പെയിന്റിങ് ചിത്രങ്ങൾ നൂറുകണക്കിനു വർഷങ്ങൾക്കു മുൻപു തന്നെ ഉള്ളതാണല്ലോ. സെൽഫി യുഗം വന്നപ്പോൾ അതു സ്മാർട്ടാക്കി അവതരിപ്പിച്ചു എന്നേയുള്ളു എന്നാണ് ഹോട്ടൽ ഉടമകൾക്ക് ഇവരോടു പറയാനുള്ളത്. എന്താലേ...