Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീയോ പുരുഷനോ? ആരാണ് ഈ മോഡൽ, ചിത്രങ്ങൾ വൈറൽ!

rain-dove4

സ്ത്രീയോ പുരുഷനോ? റെയ്ൻ ഡവ് എന്ന മോഡലിന്റെ ചിത്രം കണ്ടാൽ എല്ലാവരും ഒന്ന് സംശയിക്കും. കാരണം മറ്റൊന്നുമല്ല, ആണായും പെണ്ണായും റെയ്നിന് എളുപ്പത്തിൽ രൂപമാറ്റം വരുത്താൻ സാധിക്കും.

rain-dove5

റെയിൻ യഥാർഥത്തിൽ ഒരു സ്ത്രീയാണ്. പക്ഷെ, മറ്റെല്ലാ സ്ത്രീ മോഡലുകളെയും പോലെ സ്ത്രീയായി മാത്രം അണി‍ഞ്ഞൊരുങ്ങി നടക്കാൻ റെയ്നെ കിട്ടില്ല.

rain-dove3

വീട്ടുപണി മുതൽ കുഞ്ഞിനെ നോക്കുന്ന ജോലി വരെ താൻ ചെയ്തിട്ടുണ്ടെന്ന് റെയിൻ പറയുന്നു. ചിലർ എന്നെ പുരുഷനായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഞാൻ അവരെ തിരുത്താനൊന്നും പോകാറില്ല. എന്റെ ഈ ജോലി സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കാണാനാണ് എനിക്കിഷ്ടം. ചിലർ എന്നെ മോശം സ്ത്രീയായി കണക്കാക്കാറുണ്ട്. അവരെയും ഞാൻ മൈൻഡ് ചെയ്യാറില്ല.

rain-dove1

സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളുടെ പരസ്യ മോഡലായി റെയിൻ പ്രവർത്തിക്കാറുണ്ട്. ഇതിനെ ലിംഗ സമത്വമായി കാണുന്നതായും റെയ്ൻ പറയുന്നു.എന്റെ ഈ ഫ്ലെക്സിബിലിറ്റിയെ ഞാൻ പ്ലസ് പോയിന്റായി കാണുന്നുവെന്നാണ് റെയിന്റെ പരസ്യം. യുഎസിലെ കൊളറാഡോ സ്വദേശിയാണ് റെയ്ൻ.