Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി ഡാലിയയുടെ ഹൽദി, ഒറ്റ ഷോട്ടിൽ നാലുമിനിറ്റ് കല്യാണ വീഡിയോ!

Four minute haldi video of Daliya വധുവായ ഡാലിയയും വീട്ടുകാരും ഇതിനായി നന്നായി പരിശ്രമിച്ചു. മഞ്ഞയും വെള്ളയും നിറങ്ങളുടെ തീമിൽ ഒരുക്കിയ വീഡിയോ വളരെ കളർഫുള്ളും ആയി. ആട്ടവും പാട്ടും എല്ലാം ഒറ്റ ഷോട്ടിൽ

സ്റ്റാർട്ട്, കാമറ, ആക്ഷൻ , കട്ട് പറഞ്ഞുള്ള സിനിമാ ശൈലിയിലുള്ള വീഡിയോകൾ മാത്രം കണ്ടിട്ടുള്ളവർക്ക് മുന്നിൽ ഡാലിയയുടെ ഹൽദി വീഡിയോ വ്യത്യസ്തമാകുന്നു. വിവാഹത്തിന്റെ തലേദിവസമുള്ള ചടങ്ങുകൾ 3 .44 മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോയിൽ കോർത്തിണക്കിയിരിക്കുന്നതിനു ഒരു പ്രത്യേകതയുണ്ട്. അതെന്താണ് എന്നല്ലേ? വിവാഹ വീഡിയോകളുടെ കൂട്ടത്തിലെ ആദ്യ സിംഗിൾ ഷോട്ട് വീഡിയോ ആണിതെന്ന് ഇത് ചെയ്തവർ അവകാശപ്പെടുന്നു.  

അതായത്, സ്റ്റാർട്ട് പറഞ്ഞു ഓണാക്കിയ കാമറ , 3 .44 മിനുട്ട് ദൈർഘ്യമുള്ള ഷൂട്ടിന് ഒടുവിൽ മാത്രമാണ് കട്ട് ആക്കുന്നത്. ഇടയ്ക്ക് വച്ച് മറ്റു ഷോട്ടുകൾ എടുക്കുകയോ കൂട്ടി ചേർക്കുകയോ ചെയ്യുന്നില്ല. ഏറെ ശ്രമകരമായ ഈ സിംഗിൾ ഷോട്ട് വീഡിയോ ഒരുക്കിയിരിക്കുന്നതാകട്ടെ കൊച്ചി ആസ്ഥാനമായ മാജിക് മോഷൻ മീഡിയ എന്ന സ്ഥാപനവും. റൂബൻ, ജോബിൻ, സച്ചിൻ , ജോസി തുടങ്ങിയ നാല് കൂട്ടുകാരുടെ സ്വപ്നമാണ് മാജിക് മോഷൻ മീഡിയ. പഠിച്ചത് എഞ്ചിനീയറിംഗ് ആണെങ്കിലും നാലുപേർക്കും ഫോട്ടോഗ്രഫിയിലും വീഡിയോഗ്രാഫിയിലുമായിരുന്നു കമ്പം. അങ്ങനെ തുടങ്ങിയ മാജിക് മോഷൻ മീഡിയ വിവാഹ വീഡിയോ - ഫോട്ടോഗ്രാഫി രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

കല്യാണം ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായതിലാൽ, എല്ലാവരും അതിൽ വ്യത്യസ്തത ആഗ്രഹിക്കുന്നു. ആ വ്യത്യസ്തതയാണ് ഓരോ വെഡ്ഡിംഗ് വീഡിയോഗ്രാഫിയിലും ഇവർ തേടുന്നത്. ഒറ്റ ഷോട്ടിൽ ഒരു പാട്ട് മുഴുവൻ ഷൂട്ട് ചെയ്യുക എന്നത് അത്രമേൽ ശ്രമകരമായിരുന്നു. ഒന്നാമത്, അഭിനേതാക്കൾ അല്ല സാധാരണ ജനങ്ങളാണ് എന്ന പ്രത്യേകത. രണ്ടാമത്തേത്, സിനിമ പോലെ വലിയൊരു സെറ്റപ്പിൽ അല്ല എന്നത്. 

രണ്ടു മണിക്കൂർ ഒരുക്കങ്ങൾക്കൊടുവിലാണ് ഷൂട്ട് ആരംഭിച്ചത്. വധുവായ ഡാലിയയും വീട്ടുകാരും ഇതിനായി നന്നായി പരിശ്രമിച്ചു. മഞ്ഞയും വെള്ളയും നിറങ്ങളുടെ തീമിൽ ഒരുക്കിയ വീഡിയോ വളരെ കളർഫുള്ളും ആയി. ആട്ടവും പാട്ടും എല്ലാം ഒറ്റ ഷോട്ടിൽ, വ്യത്യസ്തം എന്ന് തന്നെയേ പറയാനാകൂ. 

ആദ്യം ഈ വീഡിയോ മാജിക് മോഷൻ മീഡിയയുടെ ഫേസ്‌ബുക്ക് പേജിലാണ് റിലീസ് ചെയ്തത് . ഏകദേശം 60000 കാഴ്ചക്കാരും 400 ൽപ്പരം ഷെയറും ആയപ്പോഴാണ് വീഡിയോ യൂട്യൂബിൽ ഷെയർ ചെയ്തത്. ഇപ്പോൾ ഡാലിയയുടെ ഹൽദി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് .