Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേച്ചീ‌ടെ കുഞ്ഞനിയൻ, അബ്റാമിന്റെ പിറന്നാൾ ദിനത്തിലെ ചിത്രം വൈറൽ

Abram Khan സുഹാനയ്ക്കൊപ്പം അബ്റാം–പിറന്നാൾ ദിനത്തിൽ ഷാരൂഖ് പങ്കുവച്ച ചിത്രം

ബോളിവുഡ് ബാദ്ഷാ ഷാരൂഖിന്റെ പൊന്നോമന പുത്രൻ അബ്റാമിന് ഇന്നലെ നാലുവയസു തികഞ്ഞിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ഷാരൂഖ് ഫാൻസെല്ലാം അബ്റാമിന് ആശംസകള്‍ അറിയിച്ചിരുന്നു. തന്റെ മകനെ സ്നേഹിക്കുന്ന, അവന് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഷാരൂഖ് ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. ചേച്ചി സുഹാനയ്ക്കൊപ്പം ഇരിക്കുന്ന കുഞ്ഞനിയൻ അബ്റാം ആണത്, പറയാതെ വയ്യ ചിത്രത്തിൽ അബ്റാമും സുഹാനയും ഒരുപോലെ ക്യൂട്ട് ആണ്. 

abram ഷാരൂഖിനും സുഹാനയ്ക്കുമൊപ്പം അബ്റാം

പിറന്നനാൾ മുതൽ മാധ്യമങ്ങളുടെ പ്രിയതോഴനാണ് അബ്റാം. ചേച്ചി സുഹാനയെയും ചേട്ടൻ ആര്യനെയും പോലെ അത്ര നാണക്കാരനല്ല കക്ഷി, ഫോട്ടോഗ്രഫർ വന്നാൽ ഇഷ്ടംപോലെ പോസ് ചെയ്യാൻ അബ്റാം റെഡിയാണ്. ക്രിക്കറ്റായാലും മറ്റുപാർട്ടികളായാലും അച്ഛന്റെ വിരൽത്തുമ്പു പിടിച്ച് സദസിന്റെ ഇഷ്ടം പിടിച്ചുപറ്റാൻ അബ്റാം എപ്പോഴുമുണ്ടാകും. 

Sharukh ഷാരൂഖും ഭാര്യ ഗൗരിയും മക്കളായ ആര്യനും സുഹാനയ്ക്കും അബ്റാമിനുമൊപ്പം

സമൂഹമാധ്യമത്തിൽ ഏറെ ഫാൻഫോളോവേഴ്സ് ഉള്ള താരപുത്രന്മാരിലൊരാളുമാണ്  ഷാരൂഖിന്റെ മൂന്നുമക്കളിൽ ഏറ്റവും ഇളയയാളായ അബ്റാം, ആര്യൻ, സുഹാന എ​ന്നിവരാണ് മറ്റുമക്കൾ. സുഹാനയുടെയും പിറന്നാൾ കഴിഞ്ഞ് അധികനാൾ ആയില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സുഹാന പതിനേഴു വയസിലേക്കു കടന്നത്.