Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടിക്കാൻ വന്ന നാലു തെരുവുനായ്ക്കളെ ഒറ്റയ്ക്ക് നേരിട്ട് 5  വയസുകാരൻ ; വിഡിയോ വൈറൽ 

brave boy fights with dogs തെരുവുനായ്ക്കളെ നേരിടുന്ന അഞ്ചു വയസുകാരൻ–സിസിടിവിയിൽ നിന്നുള്ള ദൃശ്യം

സാഹസികതയ്ക്കും ധൈര്യത്തിനും പ്രായം ഒരു വിഷയമല്ലെന്നു തെളിയിച്ചിരിക്കുകയാണ് തെലുങ്കാനയിൽ നിന്നുള്ള ഒരു ബാലൻ. നാലുതെരുവുനായ്ക്കളെ കയ്യിലൊരായുധം പോലുമില്ലാതെ നേരിട്ട് ഒരേ സമയം കൗതുകവും അമ്പരപ്പും സമ്മാനിച്ചിരിക്കുകയാണ് അഞ്ചുവയസുകാരൻ. രാത്രിയിൽ റോഡിലെ സിസി ടിവിയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നാണ് ആ സാഹസികത പുറത്തായത്.

അനുജത്തിയുടെ കയ്യും പിടിച്ചു വരികയായിരുന്ന ബാലനെ പെട്ടന്നാണ് റോഡരികിൽ കിടന്നു മയങ്ങുകയായിരുന്ന തെരുവുനായ്ക്കൾ ആക്രമിക്കാൻ പാഞ്ഞെത്തിയത്. നായ്ക്കൾ കുരച്ചു കൊണ്ടു വന്നപ്പോൾ തന്റെ ചേട്ടന്റെ കൈ വിട്ടു അനിയത്തി പിന്തിരിഞ്ഞോടി. ഓടിപ്പോയ പെൺകുട്ടിക്കു പിറകെ കൂടുതൽ ഓടാൻ നായകൾ മെനക്കെട്ടില്ല. 

മുന്നിൽ നിന്ന് മൂന്നു നായകളും പിന്നിൽ നിന്നും ഒരു നായയുമാണ് അവനെ വളഞ്ഞത്. എന്നാൽ കരയാനോ പിന്തിരിഞ്ഞ് ഓടാനോ ശ്രമിക്കാതെ, കൈ കൊണ്ടും കാലുകൊണ്ടും അഭ്യാസം കാണിച്ചും ഒച്ച വച്ചും നായകളെ തന്നിൽ നിന്നും അകറ്റുകയാണ് ബാലൻ ചെയ്തത്. കുട്ടിയുടെ പ്രവർത്തിയെ ഇന്റർനെറ്റ് ലോകം ഒന്നടങ്കം വാഴ്ത്തുകയാണ്. തെലുങ്കാനയിലെ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും കുട്ടിയുടെ സാഹസം തന്നെയായിരുന്നു പ്രധാന വാർത്തകളിലൊന്ന്.