Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകയെ പരസ്യമായി ബലംപിടിച്ചു ചുംബിച്ച് ടെന്നീസ് താരം, ഒടുവിൽ..

Tennis Player Kissing Reporter മാധ്യമപ്രവര്‍ത്തകയെ ബലംപിടിച്ചു ചുംബിക്കുന്ന ടെന്നീസ്താരം

പത്രമെന്നോ ടിവിയെന്നോ സമൂഹമാധ്യമങ്ങളെന്നോ വ്യത്യാസമില്ലാതെ ഏതു തുറന്നാലും നാം ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്തകൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളാണ്. പൊതുഇടങ്ങളിൽപ്പോലും സ്ത്രീകൾക്കു സുരക്ഷിതയായി ഇരിക്കാൻ കഴിയുന്നില്ലെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പലതും. അടുത്തിടെയാണ് ഉത്തർപ്രദേശിൽ നിന്നും രണ്ടു പെൺകുട്ടികളെ ഏതാനും യുവാക്കൾ ചേർന്ന് അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. അതിനു പുറകെയിതാ ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വിഡിയോ പുറത്തു വന്നിരിക്കുകയാണ്.

ടെന്നീസ് കളിക്കാരനായ യുവാവ് മാധ്യമപ്രവർത്തകയെ പരസ്യമായി ബലംപിടിച്ചു ചുംബിക്കുന്നതിന്റെ ദൃശ്യങ്ങളാണവ. ഇരുപത്തിയൊന്നുകാരനായ ഫ്രഞ്ച് ടെന്നീസ് പ്ലെയർ മാക്സിം ഹാമോ ആണ് മാലി തോമസ് എന്ന മാധ്യമപ്രവർത്തകയെ ചേർത്തുനിർത്തി ബലംപ്രയോഗിച്ച് ഒട്ടേറെ തവണ ചുംബിക്കുന്നത്. ഫ്രഞ്ച് ഓപ്പണിലെ ആദ്യതോൽവിയെക്കുറിച്ച് മാക്സിമിനോടു ചോദിക്കുകയായിരുന്നു മാലി. എന്നാൽ ഞൊടിയിടയിലാണ് മാക്സിം മാലിയെ ചേർത്തുനിർത്തി കഴുത്തിൽ ചുംബിക്കുന്നത്. മാലി കുതറിമാറാൻ ശ്രമിക്കുന്നതും എന്നാൽ മാക്സിം പിടിവിടാതെ വീണ്ടുംവീണ്ടും ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.

സംഭവത്തെക്കുറിച്ച് മാലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. '' അത് എന്നെ ഒട്ടും സന്തോഷിപ്പിക്കാത്ത കാര്യമായിരുന്നു. അപ്പോൾ ഓൺ എയർ അല്ലായിരുന്നുവെങ്കിൽ ഉറപ്പായും ഞാൻ അയാളെ അടിക്കുമായിരുന്നു''. മാക്സിമിന്റെ അനൗചിത്യപരമായ പെരുമാറ്റത്തിനെതിരെ ടൂർണമെന്റ് ഡയറക്ടർമാർ നടപടിയെടുത്തിട്ടുണ്ട്. മാക്സിമിനെ ഫ്രഞ്ച് ഓപ്പണിൽനിന്നും സസ്പെൻഡ് ചെയ്തുകൊണ്ടാണ് അധികൃതര്‍ മറുപടി നൽകിയത്.

Read More: Viral Videos, Trending News