Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുപത്തിയഞ്ച്കാരിയുടെ ഹൈജംപ്, തൊണ്ണൂറുകാരിയുടെ ഓട്ടം, മുത്തശ്ശിമാരുടെ കിടിലൻ പ്രകടനങ്ങൾ!

2-vittola ഹൈ ജംപിൽ താരമായ വിറ്റോളാ

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. ആരോഗ്യമുള്ള ശരീരവും മനസും ലഭിക്കണം എങ്കിൽ ആരോഗ്യകരമായ ജീവിതരീതിയും കായിക വ്യായാമങ്ങളും അനിവാര്യമാണ്. പറഞ്ഞു വരുന്നത്, അടുത്തിടെ നടന്ന 70  വയസ്സിനും 95 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകളുടെ അത്‌ലറ്റിക്ക് മീറ്റിലെ ചില പ്രകടനങ്ങളെക്കുറിച്ചാണ്.

1-olga 95 വയസ്സ് പ്രായമുള്ള കാനഡക്കാരി ഓൾഗ ഓട്ട മത്സരത്തിലെ വിജയിയാകുന്നു

പ്രായം 60  കടന്നു ഒപ്പം കൂട്ടിനായി പ്രമേഹവും മറ്റ് അസ്വസ്ഥതകളും കൂടിയെത്തിയിട്ടുണ്ട്. ഇനിയെന്ത് ജീവിതം? നമ്മുടെ നാട്ടിലെ ഒരു ശരാശരി സ്ത്രീയുടെ വാർധക്യ ചിന്തകളുടെ തുടക്കം ഇങ്ങനെയാണ്. പിന്നെ, തന്നെ ഇനി ഒന്നിനും കൊള്ളില്ല എന്ന മട്ടിൽ ചടഞ്ഞു കൂടാൻ തുടങ്ങുകയായി. ഇങ്ങനെ ജീവിതം വാർധക്യത്തിന്റെ പേരിൽ കളഞ്ഞു കുളിക്കുന്നവർ ഈ ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ..

3-ani-martin ട്രിപ്പിൾ ജംപിലെ താരം ആനി മാർട്ടിൻ, വയസ്സ് 78

അലക്സ് റോട്ടാസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ മുത്തശ്ശിമാരുടെ അത്‌ലറ്റിക്ക് മീറ്റിന്റെ ചിത്രങ്ങൾ..75  വയസ്സുള്ള ജാനറ്റ് മുത്തശ്ശി ഹൈജംപ് ചാടുന്നു.

4-rosemary ജർമ്മനിക്കാരി റോസ്മേരി

90  വയസ്സുള്ള മറ്റൊരു മുത്തശ്ശി 800  മീറ്റർ ദൂരം അനായാസേന ഓടി എത്തുന്നു. എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം. ആഹാ എത്ര മനോഹരമായ അവസ്ഥയാണ് ഇത്. 

5-marhari മർഹരി ടാഗ്‌ലൈർ