Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ ഇരട്ട നക്ഷത്രങ്ങൾ', ക്രിസ്റ്റ്യാനോ ഇനി ഇരട്ടക്കുട്ടികളുടെ അച്ഛൻ

Christiano Ronaldo ക്രിസ്റ്റ്യാനോ മക്കളായ ഇവായ്ക്കും മാറ്റിയോക്കുമൊപ്പം

കാൽപന്തുകൊണ്ടു വിസ്മയം സൃഷ്ടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഫുട്ബോൾ കഴിഞ്ഞാൽ പിന്നെ ഏറെ പ്രിയം തന്റെ ഏഴുവയസുകാരനായ മകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനൊപ്പം സമയം ചിലവഴിക്കാനാണ്. ഇപ്പോഴിതാ ജൂനിയർ ക്രിസ്റ്റ്യാനോ വല്ല്യേട്ടനായിരിക്കുകയാണ്, മനസിലായില്ലേ? നമ്മുടെ ക്രിസ്റ്റ്യാനോ വീണ്ടും അച്ഛനായി, അതും ഇരട്ടക്കുട്ടികളുടെ.

Christiano Ronaldo ക്രിസ്റ്റ്യാനോ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനൊപ്പം

തന്റെ ഇരട്ട നക്ഷത്രങ്ങൾക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു അദ്ദേഹം. എന്റെ ജീവിതത്തിലെ രണ്ടു പുതിയ സ്നേഹങ്ങളെക്കൂടി കൈകളിലേന്താൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു എ​ന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റ്യാനോ ചിത്രം പങ്കുവച്ചത്. ഇത്തവണയും വാടക ഗർഭപാത്രത്തിലൂടെയാണ് ക്രിസ്റ്റ്യാനോ അച്ഛനായത്.

ഇവാ എന്നും മാറ്റിയോ എന്നുമാണ് തന്റെ പൊന്നോമനകൾക്ക് അദ്ദേഹം നൽകിയ പേര്. തന്റെ ആദ്യത്തെ മകന്റെയും അമ്മ ആരാണെന്ന് ക്രിസ്റ്റ്യാനോ ഇതുവരെയും ലോകത്തോടു വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഫുട്ബോൾ മാമാങ്കം പോലൊരു മേളമായിരിക്കും ഇനിമുതൽ തന്റെ വീട്ടിലും ക്രിസ്റ്റ്യാനോയെ കാത്തിരിക്കുക.

Read more: Trending News Malayalam, Viral Malayalam News, Beauty Tips in Malayalam