Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധവന്റെ ഷർട്ടില്ലാത്ത സെൽഫി വൈറൽ, ആരാധകർ ഞെട്ടിച്ചെന്ന് താരം

R Madhavan മാധവൻ, മാധവന്റെ വൈറലാകുന്ന സെൽഫി

ആ ഒരൊറ്റ ചിരി മതി അതിലലിഞ്ഞു പോകും കാഴ്ചക്കാർ, അത്രയ്ക്കും മനോഹരമാണ് നടൻ മാധവന്റെ പുഞ്ചിരി. തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംനേടിയ താരത്തിന് അന്നും ഇന്നും യാതൊരു മാറ്റവുമില്ല. ഒപ്പം അഭിനയിച്ച നടന്മാരെയൊക്കെ പ്രായം ബാധിച്ചു തുടങ്ങിയപ്പോഴും മാധവന്‍ പഴയ അതേ ചുള്ളൻ ലുക്കിൽ തന്നെ. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നതും താരത്തിന്റെ ഒരു കിടിലൻ സെൽഫിയാണ്, ഫോട്ടോക്കു ലഭിക്കുന്ന പ്രതികരണം കണ്ടിട്ടാകട്ടെ താരം അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ മാധവൻ പോസ്റ്റ് ചെയ്ത ഷർട്ടില്ലാത്തൊരു സെൽഫിയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ആരാധകരുടെ പ്രതികരണത്തിൽ ഞെട്ടിപ്പോയെന്നും നന്ദിയുണ്ടെന്നും മാധവൻ പറഞ്ഞു. നാൽപത്തിയേഴുകാരനായ താരം സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ഫോട്ടോയാണ് പങ്കുവച്ചത്. ഫോട്ടോ പങ്കുവച്ച് ഇരുപത്തിനാലു മണിക്കൂറിനകം തന്നെ രണ്ടായിരത്തിനടുത്ത് ഷെയറുകളും ലക്ഷക്കണക്കിന് ലൈക്കുകളുമാണ് ചിത്രത്തിനു ലഭിച്ചത്. സെല്‍ഫിയെ നെഞ്ചേറ്റിയ ആരാധകരോടു നന്ദി പറയാനും മാധവൻ മറന്നില്ല.

''ഞാനിപ്പോൾ അൽപം ഞെട്ടലിലും സമ്മർദ്ദത്തിലുമൊക്കെയാണ്, എന്തെന്നാൽ എല്ലാ സമയത്തും ഞാൻ ഇതുപോലെയുള്ള ലുക്കിലാകണമെന്നില്ല, ഒരു സാധാരണ ആളെപ്പോലെ തന്നെ വീണ്ടും സ്വീകരിക്കപ്പെടാനാണ് ഞാൻ ശ്രമിക്കുന്നത്. ലോകമെമ്പാ‌ടും നിന്നുള്ള അത്ഭുതകരമായ ശ്രദ്ധയായിരുന്നു ആ ഫോട്ടോക്കു ലഭിച്ചത്. ഒരേസമയം ഞാൻ ഞെട്ടലിലാണെന്നതിനൊപ്പം എന്റെ നന്ദിയും അറിയിക്കുന്നു. '' മാധവൻ പറഞ്ഞു.

സ്ത്രീമനസുകളെ എന്നും കീഴടക്കിയിരുന്ന ആ ചോക്ലേറ്റ് ലുക്കുള്ള നടന് ഇന്നു യാതൊരു മാറ്റവും വന്നിട്ടില്ലെന്നു പറഞ്ഞാണ് ആരാധകർ ചിത്രം പങ്കുവെക്കുന്നത്. എന്തൊരു സുന്ദരനാണ് ഈ നടൻ, അസൂയ തോന്നുന്നു എന്നെല്ലാമാണ് പലരുടെയും കമന്റുകൾ. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരുമുണ്ട് മാധവന്റെ ഈ ഷർട്ടില്ലാത്ത സെൽഫിയുടെ ആരാധകരായി. 

അടുത്തിടെയാണ് മാധവൻ പതിനൊന്നു കിലോ ഭാരം കുറച്ച് ശരീരം കുറച്ചുകൂടി ഫിറ്റ് ആക്കിയതെന്നു വാർത്തകളുണ്ടായിരുന്നു. അതിനു ശേഷം പങ്കുവച്ച ചിത്രം എന്ന പ്രത്യേകത കൂടി ഈ സെൽഫിക്കുണ്ട്. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam