Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈക്കിൾ കള്ളന് ഉടമയുടെ വക എട്ടിന്റെ പണി, സിനിമയെവെല്ലും ട്വിസ്റ്റുകൾ !

Jenny ബ്രിസ്റ്റോളിലെ ജെന്നി മോർട്ടൻ ഹംഫ്രീസ് എന്ന മുപ്പതുകാരിയാണ് നായിക. ജെന്നിയുടെ സൈക്കിൾ മോഷണം പോയി...

സൈക്കിളുടമയും കള്ളനും പിന്നെയൊരു ആന്റി ക്ലൈമാക്‌സും.. സിനിമയെ വെല്ലുന്ന കാര്യങ്ങൾക്കൊടുവിൽ നഷ്ടം പറ്റിയത് കള്ളന്. യുകെയിലാണ് സംഭവം. ബ്രിസ്റ്റോളിലെ ജെന്നി മോർട്ടൻ ഹംഫ്രീസ് എന്ന മുപ്പതുകാരിയാണ് നായിക. ജെന്നിയുടെ സൈക്കിൾ മോഷണം പോയി. അന്വേഷണങ്ങൾ വിഫലമായപ്പോഴാണ് ജെന്നി ഫെയ്‌സ്ബുക്കിൽ സൈക്കിളിന്റെ പടമിട്ട് സഹായം തേടിയത്. ഇതേ സമയം സൈക്കിൾ വിൽപനയ്ക്കുണ്ടെന്നു കാട്ടി കള്ളനും ഫെയ്‌സ്ബുക്കിൽ പടമിട്ടതോടെയാണ് സംഭവം രസകരമാകുന്നത്. 

ജെന്നിയുടെ സുഹൃത്തിന്റെ ശ്രദ്ധയിലാണ് പരസ്യം ചെന്നുപെട്ടത്. ജെന്നിയും സുഹൃത്തും കൂടി സൈക്കിൾ ‘വാങ്ങാൻ’ തന്നെ കൂടിയാലോചന നടത്തി. ഇത്തിരി നാടകീയതയായിക്കൊള്ളട്ടെയെന്നു കരുതിയാകാം, ജെന്നി പൊലീസിന്റെയും സഹായം തേടി. കള്ളനെ കയ്യോടെ പിടിക്കണമെന്നും ആവശ്യപ്പെട്ടു. വേറെപണിയുള്ളതിനാൽ സൈക്കിൾ കേസ് പൊലീസ് കൈവിട്ടു. എങ്കിലും ജെന്നിയും സുഹൃത്തും പദ്ധതി തുടരാൻ തന്നെ ഉറച്ചു. 

പരസ്യമിട്ടയാളോട് നേരിൽ കാണാൻ അവസരം തേടി. വിശ്വസിച്ച് സൈക്കിളുമായി അയാൾ എത്തിയതോടെ സൈക്കിൾ വാങ്ങാൻ താൽപര്യമുള്ളയാളെപ്പോലെ ഓരോരോ ചോദ്യങ്ങൾ ചോദിച്ചു ജെന്നി. സൈക്കിളിന്റെ സീറ്റിന് ഉയരക്കൂടുതലാണെന്ന പരാതിയും പറഞ്ഞു. ഒടുവിൽ ടെസ്റ്റ് റൈഡും തരപ്പെടുത്തി. ചവിട്ടാനെടുത്ത ജെന്നിയുണ്ടോ തിരിച്ചുവരുന്നു.. കള്ളന്റെ കയ്യിൽനിന്ന് അങ്ങനെ സ്വന്തം സൈക്കിൾ കട്ടെടുത്ത് അവർ സ്വന്തമാക്കി. വിൽക്കാൻ വയ്ക്കുമ്പോൾ കാശു കൂടുതൽ കിട്ടാൻ അത്യാവശ്യം അറ്റകുറ്റപ്പണികളൊക്കെ സൈക്കിളിൽ ചെയ്ത കള്ളൻ അപ്പോൾ ആരായി..

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam