Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ആ പ്രചരിക്കുന്ന വിഡിയോയും ചിത്രങ്ങളും എന്റേതല്ല ' സീരിയൽ നടി

Anju Serial Artist അഞ്ജു പാണ്ടിയടത്ത്

നവമാധ്യമങ്ങൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാം എന്നു കൂടി പഠിച്ചു വളരുന്ന ഒരു തലമുറയുടെ കാലമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയാണ് ഇത്തരക്കാരുടെ അമ്പുകൾ ഏറെയും. സിനിമാ സീരിയൽ രംഗത്തെ അഭിനേതാക്കൾക്കും ഒരു രക്ഷയുമില്ല, അവരുടെ ചിത്രങ്ങളും മറ്റും മോർഫ് ചെയ്തു പ്രചരിപ്പിക്കുകയാണ് പലരും. സീരിയൽ താരം അഞ്ജു പാണ്ടിയടത്ത് ആണ് ഇത്തരത്തിലുള്ള ഞരമ്പുരോഗികളുടെ പുതിയ ഇര. 

തന്റേതെന്ന പേരില്‍ നവമാധ്യമങ്ങളിലൂടെ ചിത്രങ്ങളും വിഡിയോകളും പരത്തുകയാണെന്നാണ് താരത്തിന്റെ പരാതി. ഗോസിപ്പുകളെ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടാനൊന്നും അഞ്ജു തയ്യാറല്ല, ഇത്തരക്കാർക്ക് ചുട്ട മറുപടിയെന്നോണം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അഞ്ജു. സാമൂഹിക വിരുദ്ധരായ ഇക്കൂട്ടരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അഞ്ജു പറ‍ഞ്ഞു. വിഷയത്തിൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതുൾപ്പെടെയുള്ള  കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പു നൽകിയിട്ടുണ്ട് അഞ്ജു. ഫേസ്ബുക്ക് കുറിപ്പിലേക്ക്...

''കുറച്ചു ദിവസങ്ങളായി എന്റെ പേരിൽ whats app ലും മറ്റ് online മീഡിയകളിലും ചില വിഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.

ഇന്നലെ (28- 7- 17) ന് ഞാൻ നേരിട്ട് ഡിസ്ട്രിക്ട് പൊലീസ് ചീഫിന് പരാതി കൊടുത്തു. ഈ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും ഷെയർ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടൻ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി.

ഇത്തരം ഞരമ്പു രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യർഥിക്കുന്നു.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam