Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ കൺമണി, കുഞ്ഞുരാജകുമാരിക്ക് ദുൽഖറിന്റെ സമ്മാനം

Dulquer Salman ദുൽഖർ സൽമാനും ഭാര്യ അമാലും മകൾക്കൊപ്പം

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ  അച്ഛനായിട്ട് അധികനാളായില്ല. ഇക്കഴിഞ്ഞ മേയിലാണ് ദുൽഖറിനും ഭാര്യ അമാലിനും ഒരു കൊച്ചുരാജകുമാരി പിറന്നത്. സിനിമാത്തിരക്കുകൾക്കിടയിലും തന്റെ പൊന്നോമന പുത്രിക്കു വേണ്ടി സമയം കണ്ടെത്താൻ ദുൽഖർ ശ്രമിക്കാറുണ്ട്. മകളെക്കുറിച്ചുള്ള വിശേഷങ്ങളും ദുൽഖർ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ മറിയം അമീറ സല്‍മാൻ എന്ന തന്റെ കൺമണിക്കു വേണ്ടി ഷോപ്പിങ് ചെയ്യുന്ന ചിത്രവും ദുൽഖർ പങ്കുവച്ചിരിക്കുകയാണ്. മകൾക്കു േവണ്ടി തിരഞ്ഞെടുത്ത ഷൂസുകളുടെ ചിത്രമാണ് ദുൽഖർ പങ്കുവച്ചത്. മകൾക്കു വേണ്ടി ഷോപ്പിങ്ങ് ചെയ്യുന്നതു രസകരമാണെന്ന കാപ്ഷനോടെ മറ്റൊരു ചിത്രവും ദുൽ‍ഖർ പങ്കുവച്ചിരുന്നു. ചെറിയ കുട്ടികൾക്കായി ഷോപ്പിങ് ചെയ്യുന്നത് വലിയ ആളുകൾക്കു ഷോപ്പിങ് ചെയ്യുന്നതിനേക്കാൾ രസകരമാണെന്നായിരുന്നു കാപ്ഷൻ. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam