Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നീലചിത്ര നായികയാവാൻ താൽപര്യമുണ്ട്' , വിമർശിച്ചവർക്കെതിരെ ചുട്ടമറുപടിയുമായി നടി

Isha Gupta ഇഷ ഗുപ്ത

ഒരാളുടെ വസ്ത്ര സ്വാതന്ത്രത്തിൽ കടന്നു കയറാൻ മറ്റൊരാൾക്ക് അധികാരമില്ലെന്ന സത്യത്തെ മറന്നു പോവുകയാണ് ഇന്ന് കൂ‌ടുതൽ പേരും. വസ്ത്രത്തിന്റെ ഇറക്കമൊന്നു കുറഞ്ഞാലോ മേനി അൽപം കണ്ടാലോ സദാചാരവാദികൾ ഉടൻ ആക്ഷേപവാക്കുകളുമായി രംഗത്തെത്തും. ഇനി നടിമാരോ മോഡലുകളോ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട, അവർ കുറച്ചു സെക്സിയായി, സുന്ദരിയായുള്ള ഒരു പടം പോസ്റ്റു ചെയ്താൽ കമന്റ് ബോക്സ് നോക്കാതിരിക്കുകയായിരിക്കും ഭേദം, കാരണം അത്രയ്ക്കുണ്ടാകും ചീത്തവിളികൾ.

അക്കൂട്ടത്തിൽ ഏറ്റവും പുതുതായി ചേർക്കപ്പെടാനുള്ള പേര് ബോളിവുഡ് താരം ഇഷ ഗുപ്തയുടേതാണ്. ഇഷ ബിക്കിനിയിലും ടോപ് ഇല്ലാതെയുമൊക്കെ ഒരു ഫോട്ടോഷൂട്ടിൽ അവതരിച്ചതാണ് സദാചാരവാദികളുടെ രോഷത്തിനിടയാക്കിയത്. ഇഷയുടെ ഫോട്ടോ അതിമനോഹരമെന്നുള്ള കമന്റുകൾക്കൊപ്പം തന്നെയാണ്  വളരെ ക്രൂരമായ രീതിയിലുള്ള ചിലരുടെ കമന്റുകൾ ഉയർന്നത്.  വശ്യയെന്നു വിളിച്ചതിനു പുറമെ ഇഷയെ നാണമില്ലാത്തവളെന്നും ചിലർ വിളിച്ചു. ഇഷ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്നതിലൂടെ ഇന്ത്യൻ സംസ്കാരത്തെയാണ് തകർക്കുന്നതെന്നും കമന്റുകൾ ഉയർന്നു. 

പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇഷ നഗ്നയായതെന്നും നീലചിത്രനായികയാവാൻ താൽപര്യമുണ്ടേ ായെന്നും ചിലർ പറഞ്ഞു. എന്തായാലും ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാൻ ഇഷയെ കിട്ടില്ല. കളിയാക്കിയവർക്കും കുറ്റപ്പെ‌ടുത്തിയവർക്കും ഇഷ കുറിക്കുകൊള്ളുന്ന മടറുപടി തന്നെയാണ് നൽകിയത്. 'നാണക്കേട്' എന്ന വാക്ക് ഡിക്ഷ്ണറിയിൽ നിന്നും നീക്കം ചെയ്യേണ്ടതാണ് എന്നാണു തനിക്കു തോന്നുന്നത് എന്നാണ് ഇതിനെല്ലാം ഇഷ മറുപടി നൽകിയത്. 

കുറച്ചുമാസം മുമ്പാണ് പ്രിയങ്ക ചോപ്രയ്ക്കെതിരേ സമാനമായ ആക്രമണം നടന്നിരുന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രിയങ്ക ധരിച്ച വസ്ത്രത്തിന്റെ ഇറക്കും കുറഞ്ഞുപോയതിന് എതിരെയാണ് സദാചാരവാദികൾ രംഗത്തു വന്നത്. അതുകൊണ്ടും കഴിഞ്ഞില്ല മേട്, അടുത്തിടെ മാക്സിം മാസികയുടെ ഫോട്ടോഷൂട്ടിൽ പോസ് ചെയ്ത ദീപികയെയും പിടികൂടി സദാചാര വാദികൾ. ഷോർട്ട് ബോട്ടം ധരിച്ച ദീപികയെ ഡയപ്പർ ധരിച്ച മോഡൽ എന്നാണ് വിളിച്ചത്. 

എന്തിനധികം നമ്മുടെ മലയാളി താരം അമല പോൾ വരെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന്റെ പേരിൽ പഴികേട്ടിരുന്നു. അന്ന് ഷോർട്ട്സും ടോപ്പും ധരിച്ചു പ്രത്യക്ഷപ്പെ‌ട്ടതിനെയായിരുന്നു വിമർശിച്ചത്.

Read more: Malayalam Lifestyle Magazine