Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമർ ലുക്കിൽ രമ്യാ കൃഷ്ണൻ, ഫൊട്ടോഷൂട്ട് വിഡിയോ വൈറൽ!

ramya-krishnan-photo-shoot

ജെ.െഫ്.ഡബ്ലു മാഗസിന്റെ പുതിയ ലക്കം കവർ പേജ് കണ്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്. മുഖചിത്രത്തിൽ കിടിലൻ മേക്ക് ഓവറിൽ എത്തിയിരിക്കുന്നത് ബാഹുബലിയിലെ രാജാമാതാ ശിവഗാമി ദേവിയെ അവിസ്മരണീയമാക്കിയ രമ്യ കൃഷ്ണനാണ്. 46–ാം വയസ്സിലും പ്രായം സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാനദണ്ഡമല്ല എന്ന് വീണ്ടും തെളിയിക്കുകയാണ് രമ്യ കൃഷ്ണൻ.

റോയൽ, ക്‌ളാസ്, സെക്സി എന്നീ മൂന്നു ലുക്കുകളിലാണ് രമ്യ എത്തുന്നത്. ഇതിനനുസൃതമായ മൂന്ന് വ്യത്യസ്ത ഫാഷനിലുള്ള വസ്ത്രങ്ങളാണ് ഫൊട്ടോഷൂട്ടിന്റെ ഭാഗമായി രമ്യ അണിഞ്ഞത്. 

പട്യാല ഫാഷനിലുള്ള ഗോൾഡൻ പൈജാമയും  ഫ്രീ ഫ്ലോയിങ്‌ സ്‌റ്റൈലിലുള്ള ഓഫ് ഷോൾഡർ ടോപ്പുമണിഞ്ഞു രാജകീയ ലുക്കിലാണ് ആദ്യം രമ്യ ക്യാമറയ്ക്ക് മുൻപിലെത്തിയത്. ടോപ്പിൽ താജ് മഹലടക്കമുള്ള ചരിത്ര സ്മാരകങ്ങൾ ആലേഖനം ചെയ്തത് ശ്രദ്ധേയമാണ്. രണ്ടാമതായി റോസ് -വൈറ്റ് തീമിലുള്ള ഫ്ളെയേർഡ് ക്രോപ് ടോപ്പും കൂടെ വെറൈറ്റി ശൈലിയിൽ ചുറ്റിയ സാരിയും മോഡേൺ ലുക്ക് നൽകുന്നു. മൂന്നാമതായി ക്രീം കളർ നൂഡിൽ സ്ട്രാപ്പ് ടോപ് അണിഞ്ഞു സെക്സി ലുക്കിലാണ് രമ്യ ക്യാമറയ്ക്ക് പോസ് ചെയ്തത്.

എന്തായാലും പ്രായത്തെ വെല്ലുന്ന രമ്യയുടെ കിടിലൻ ലുക്കിന് സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്  എന്നതിന് നിറയുന്ന കമന്റുകൾ തെളിവ്...

Read more: Malayalam Lifestyle Magazine