Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴുതപേക്ഷിച്ചു ആ കുരുന്ന്, എന്നിട്ടും മനസ്സലിഞ്ഞില്ല !, വൈറൽ വി‍ഡിയോ

Viral Video കുഞ്ഞ് തെറ്റുമോയെന്ന ഭീതിയോടെയാണ് ഓരോ അക്കങ്ങളും എണ്ണിപ്പറയുന്നത്. നിറകണ്ണുകളോടെ ഏങ്ങിയേങ്ങി കരയുന്നതിനിടയിൽ പലതും മാറുന്നുമുണ്ട്...

കുഞ്ഞുങ്ങളെ നഴ്സറിയിലേക്കു ചേർക്കും മുമ്പു തന്നെ അവരെ ക്ലാസ് ഫസ്റ്റ് ആക്കണമെന്ന അത്യാഗ്രഹവും പേറിയാണ് പല മാതാപിതാക്കളും നടക്കുന്നത്. സത്യത്തിൽ കുട്ടികൾ താൽപര്യംപ്പെടും വരെ നിർബന്ധിതമായുള്ള പഠിപ്പിക്കൽ അവരെ മാനസികമായി തളർത്തുകയേ ഉള്ളുവെന്ന് മാതാപിതാക്കൾ ചിന്തിക്കുന്നില്ല. സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയും സമാനമായൊരു സംഭവാണ് വ്യക്തമാക്കുന്ത്. നാലോ അഞ്ചോ മാത്രം പ്രായം തോന്നിക്കുന്നൊരു കുഞ്ഞ് പഠനത്തിനിടെ കരഞ്ഞുകൊണ്ടു തൊഴുത് അപേക്ഷിക്കുന്നത് വിഡിയോയിൽ കാണാം. 

കുട്ടിയെ കണക്കു പഠിപ്പിക്കാനായി ക്രൂരമായ രീതിയാണ് ആ സ്ത്രീ പിൻതുടർന്നിരിക്കുന്നതെന്നു കാണാം. ഒന്നു മുതലുള്ള അക്കങ്ങൾ എണ്ണിപ്പഠിപ്പിക്കുന്ന കുഞ്ഞിനെ വലിയൊരു പരീക്ഷണത്തിലൂടെയാണ് നീക്കുന്നത്. കുഞ്ഞ് തെറ്റുമോയെന്ന ഭീതിയോടെയാണ് ഓരോ അക്കങ്ങളും എണ്ണിപ്പറയുന്നത്. നിറകണ്ണുകളോടെ ഏങ്ങിയേങ്ങി കരയുന്നതിനിടയിൽ പലതും മാറുന്നുമുണ്ട്. അതിനിടയിൽ തനിക്കു തെറ്റിപ്പോകുന്ന വേളയിലാണ് മിഴിനീരൊഴുക്കി തൊഴുകയ്യോടെ ആ കുഞ്ഞ് കരുണയ്ക്കായി അപേക്ഷിക്കുന്നത്. എന്നിട്ടും മനസ്സലിയാതെ കുഞ്ഞിന്റെ കവിളിൽ അടിക്കുന്നതും വിഡിയോയിൽ കാണാം. 

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഉൾപ്പെ‌ടെയുള്ള പ്രമുഖർ കുരുന്നിന്റെ അവസ്ഥയിൽ മനംനൊന്ത് വിഡിയോ പങ്കുവച്ചിരുന്നു. ഇതുഞെട്ടിപ്പിക്കുന്നതാണെന്നും ഒരിക്കലും ഭീഷണിപ്പെടുത്തലിലൂടെ കുഞ്ഞുങ്ങളെ പ​ഠിപ്പിക്കാനാവില്ലെന്നും വിരാട് പറഞ്ഞു. ക്രിക്കറ്റ് താരം ശിഖർ ധവാനും വിഡിയോ പങ്കുവച്ചിരുന്നു. ആ സ്ത്രീ കുട്ടിയെ വൈകാരികമായും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് ശിഖർ ധവാൻ പറഞ്ഞു. കുട്ടിയുടെ മാനസികനിലയെ തന്നെ തളർത്തുന്ന രീതി അവലംബിച്ചു പഠിപ്പിച്ച സ്ത്രീയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

Read more: Malayalam Lifestyle Magazine