ഒന്നല്ല, രണ്ടല്ല.. പലവട്ടം വര്‍ക്കൗട്ടിന്റെ പേരില്‍ ആരാധരുടെ മനസ്സിലെ താരമായ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീമില്‍ ഇത്രയധികം ഫിറ്റ്നസിനു പ്രാധാന്യം നൽകുന്ന മറ്റൊരു ക്രിക്കറ്റർ ഉണ്ടോ എന്നു സംശയമാണ്. സിക്സ് പാക്ക് ശരീരവും മസിലുകളുമായി കോഹ്‌ലി ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സംശയം വേണ്ട സ്ത്രീകള്‍ തന്നെയാണ് കോഹ്‌ലിയുടെ ആരാധകരില്‍ ഏറെയും. കോഹ്‌ലിയുടെ വര്‍ക്ക് ഔട്ട് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്,
ഏകദിന പരമ്പരയ്ക്കായി ശ്രീലങ്കയില്‍ എത്തിയ വിരാട് കോഹ്‌ലി , കളിക്കളത്തിലെ പരിശീലനം കഴിഞ്ഞുള്ള സമയം ജിമ്മില്‍ ചെലഴിക്കുന്നതിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. പല പോസില്‍ ഭാരം എടുത്ത് ഉയര്‍ത്തിക്കൊണ്ടുള്ള കോഹ്‌ലിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് .
വര്‍ക്ക് ഔട്ട് ചെയ്യുക എന്നാല്‍ കോഹ്‌ലിക്ക് ഭ്രാന്തമായ അഭിനിവേശമുള്ള കാര്യമാണ് എന്നാണു കാഴ്ചക്കാര്‍ പറയുന്നത്. ട്വിറ്ററില്‍ പങ്കുവക്കപ്പെട്ട വിഡിയോ ഇതോടകം ലക്ഷക്കണക്കിന് ആളുകള്‍ പങ്കുവച്ചു കഴിഞ്ഞു. കളിക്കളത്തിലെ ഹീറോ ജിമ്മിലെയും ഹീറോ ആണ് എന്നാണ് ആരാധകരുടെ പക്ഷം.
Read more: Lifestyle Malayalam Magazine