Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ ഖാൻ മുട്ടുമടക്കും ഈ സ്നേഹത്തിനു മുന്നിൽ മാത്രം !

Salman Khan with Ahil സൽമാൻ ഖാൻ അഹിലിനൊപ്പം

ബോളിവുഡിലെ മസിൽമാൻ സൽമാൻ ഖാൻ അങ്ങനെ ആർക്കു മുന്നിലും അത്രപെട്ടെന്നു മുട്ടുമടക്കുന്നയാളല്ല. അതുകൊണ്ടാവാം പല പ്രണയ ബന്ധങ്ങളുണ്ടായിരുന്നപ്പോഴും അതൊന്നും വിവാഹത്തിലേക്ക് എത്താതിരുന്നതും. തന്റേതായ ഇഷ്ടങ്ങളും രീതികളുമൊക്കെയായി സ്വതന്ത്ര ജീവിതം നയിക്കുന്ന സല്ലു പക്ഷേ ഒരാൾക്കു മുന്നിൽ മാത്രം മുട്ടുമടക്കുക മാത്രമല്ല അയാൾക്കു വേണ്ടി എ​ന്തും ചെയ്യാൻ തയ്യാറുമാണ്. മറ്റാരുമല്ല പ്രിയസഹോദരി അർപിത ഖാന്റെ പുത്രൻ അഹിൽ ആണ് സല്ലുവിന്റെ മനം കീഴടക്കിയ ആ കക്ഷി. 

സിനിമാലോകത്തെ മിന്നുംതാരമാണെങ്കിലും കുടുംബം കഴിഞ്ഞേയുള്ളു സൽമാൻ ഖാനു മറ്റെന്തും. തന്റെ അച്ഛനും അമ്മയും സഹോദരീസഹോദരന്മാരും ഇല്ലാതെ ഒരാഘോഷവും സൽമാൻ ഖാനില്ല. അർപിത വിവാഹിതയായി അവൾക്കൊരു കുഞ്ഞുണ്ടായപ്പോഴാകട്ടെ സൽമാന്റെ കളിചിരികളേറെയും അവനൊപ്പമായി. അഹിലിനൊപ്പം കളിക്കുന്ന സൽമാന്റെ പല വിഡിയോകളും നേരത്തെ പുറത്തു വന്നിരുന്നു. അതിനിടയിലേക്കിതാ രസകരമായ മറ്റൊരു വി‍ഡിയോ കൂടി വന്നിരിക്കുകയാണ് ഇപ്പോൾ. ഇതിൽ സൽമാനല്ല അഹിലിനെ കളിപ്പിക്കുന്നത് തിരിച്ചാണെന്നു മാത്രം. 

സൽമാനും അഹിലും ബ്രേക്ഫാസ്റ്റിന് ഇരിക്കുന്നതിനിടയിലുള്ള രസകരമായ മുഹൂർത്തങ്ങള്‍ അർപിത പകർത്തുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സല്ലുവിന്റെ നേർക്കു ഭക്ഷണം നീട്ടുന്ന അഹിൽ സൽമാൻ വാ തുറക്കുമ്പോഴേക്കും അതുവേഗം തന്റെ വായ്ക്കുള്ളിലേക്കാക്കി എല്ലാവരെയും പറ്റിച്ച ഭാവത്തിൽ ചിരിക്കുന്നതാണ് വിഡിയോ. സൽമാന്റെയും കുഞ്ഞ് അഹിലിന്റെയും വിഡിയോക്ക് കാഴ്ചക്കാരും ഏറെയായിട്ടുണ്ട്.  

Read more: Lifestyle Malayalam Magazine