Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റമ്മെ ഇപ്പഴാ ഒന്നു റിലാക്സ് ആയെ', വൈറലായി ഫാമിലി വാട്സാപ് ഗ്രൂപ്പിലെ രാജകീയ വിടപറച്ചിൽ

Nama നമയും ഫാമിലി വാട്സാപ് ഗ്രൂപ്പിൽ നൽകിയ ട്വീറ്റും

രാവിലെ തന്നെ ഫോണിലെ വാട്സാപ്പ് ചിലച്ചു. ആരാണാവോ അയച്ചതെന്നു നോക്കാൻ ആവേശത്തിൽ ചാടിയെഴുന്നേറ്റപ്പോഴോ നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു ചളി കോമഡിയാകും  ഫോർവേഡ് ചെയ്തു വന്നിരിക്കുന്നത്. ഗ്രൂപ്പിൽ നിന്ന് ക്വിറ്റ് ആകണം എന്നു മനസ്സു നിറച്ച് ആഗ്രഹമുണ്ടെങ്കിലും ബാക്കി അംഗങ്ങൾ എന്തു കരുതും എന്നോർത്തു മാത്രം പിടിച്ചു നിൽക്കുന്നവരുണ്ട്. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾക്കു മാതൃകയാകാൻ ഇതാ നമാ എന്നൊരു പെൺകുട്ടി. ഫാമിലി വാട്സാപ് ഗ്രൂപ്പിൽ നിന്നു രാജകീയ വിടപറച്ചിൽ നടത്തിയ നമ ഇന്നു സമൂഹമാധ്യമത്തിൽ താരമായിരിക്കുകയാണ്. 

വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന സെക്സിസ്റ്റ് ജോക്കുകളും മറ്റു കണ്ടു നിശബ്ദയായിരിക്കാനൊന്നും നമയെ കിട്ടില്ല. തികച്ചും മാന്യമായ രീതിയിൽ താൻ ഗ്രൂപ്പിൽ നിന്നും പുറത്തേക്കു പോവുകയാണെന്നു പറഞ്ഞു നമ. എന്തുകൊണ്ടാണ് ഗ്രൂപ്പിൽ നിന്നും വിട്ടുപോകുന്നതെന്നു കാണിച്ച് നീണ്ട‌ൊരു മെസേജും നമ നൽകി. ശേഷം ഗ്രൂപ്പിൽ നിന്നു വിട്ടുപോന്നതോടെ താൻ എത്രത്തോളം റിലാക്സ്ഡ് ആയെന്നു പറഞ്ഞ് മെസേജിന്റെ സ്ക്രീൻഷോട്ട് സഹിതം നമ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. 

''എല്ലാവർക്കും ഹായ്,

ക്ഷമിക്കണം ഞാൻ ഈ ഗ്രൂപ്പിൽ അത്ര ആക്റ്റീവ് അല്ല(പൊതുവെ വാട്സാപ്പിലും). സത്യം എന്താണെന്നു വച്ചാൽ ഇവിടെ പ്രവഹിക്കുന്ന എണ്ണമറ്റ തെറ്റായ വാർത്തകളും സ്ഥിരമായ സെക്സിസവും അനാവശ്യമായ വിദ്വേഷ പ്രചരണവും ഒക്കെ എന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കുന്നുണ്ട്. 

ഇത്തരം കാര്യങ്ങളിൽ എല്ലാവർക്കും അവരവരുടേതായ അതിരുകളുണ്ട്,  തീർച്ചയായും, പക്ഷേ അനുചിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നമ്മൾ തന്നെ അതിരുകളിടേണ്ടതുണ്ട്, തമാശയെന്നു കരുതി നാം തള്ളിക്കളയുന്നവയിലൂടെ തീവ്രപ്രതികരണമുള്ള വസ്തുക്കളെ ഇല്ലായ്മ ചെയ്യുകയാണ് നാം. 

സെൻസിറ്റിവിറ്റി, സോഷ്യൽ ജസ്റ്റിസ് തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി വാദിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം കാര്യങ്ങളിൽ ശബ്ദമുയർത്താതിരിക്കുന്നത് എന്റെ വിശ്വാസങ്ങളോടു തന്നെ ചെയ്യുന്ന തെറ്റായിട്ടാണ് എനിക്കു തോന്നുന്നത്. ഇക്കാര്യത്തിൽ ആരുടെയും മനസ്സു മാറ്റാൻ ഞാൻ കരുതുന്നില്ല, ഇതുവരെയും എനിക്കു മാത്രമേ ഇങ്ങനെയൊന്നു തോന്നിയിട്ടുള്ളു, എന്നെ ഈ ഗ്രൂപ്പിൽ നിന്നും പുറത്തു പോകാൻ അനുവദിക്കണം. വ്യക്തിഗത ചാറ്റുകളിൽ ഞാൻ എപ്പോഴും ലഭ്യമായിരിക്കും. 

നിങ്ങളെയെല്ലാവരെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു, ഇത് അതിന്റെ അർഥത്തിൽ തന്നെ എടുക്കുമെന്നും മറിച്ച് പരുക്കനായ സമീപനമോ അമിത പ്രതികരണമോ ആയി കണക്കാക്കില്ലെന്നും പ്രതീക്ഷിക്കുന്നു. ''

സംഗതി ട്വിറ്ററിൽ പോസ്റ്റു ചെയ്തതും നമ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു പ്രതികരണം, പലരും തങ്ങളും ഇതെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്നും നമയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പറഞ്ഞു. ‍ഞങ്ങളും നമയുടെ മെസേജ് കോപ്പി ചെയ്തോട്ടെ എന്നു ചോദിച്ചവരും കുറവല്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam