Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ചു ലക്കുകെട്ട് ദീപിക ?

Deepika Padukone ദീപിക പദുക്കോണ്‍ അർമാന്‍ ജെയിനും ആദർ ജെയിനുമൊപ്പം

പത്മാവതി പുറത്തിറങ്ങാൻ പോവുന്നുവെന്ന വാര്‍ത്തകൾ പരന്നപ്പോൾ തൊട്ടുതന്നെ ദീപിക പദുക്കോണിന്റെ ചിത്രത്തിലെ അവതാരത്തെക്കുറിച്ചു ഊഹോപോഹങ്ങൾ ഉയർന്നിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ് താരം എത്തിയതും. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങാൻ തയാറായിക്കഴിഞ്ഞിരിക്കുന്ന വേളയിൽ ദീപികയ്ക്കെതിരെ പുതിയൊരു പുലിവാലെത്തിയിരിക്കുകയാണ്. 

പാർട്ടിക്കിടയിൽ ആ ചിത്രമെടുക്കുമ്പോൾ ദീപിക സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇതു തനിക്കെതിരെ വിമർശനപ്പെരുമഴ ഒഴുക്കുമെന്ന്. പത്മാവതിയുടെ ട്രെയിലർ ഹിറ്റായതിന്റെ പാർട്ടിക്കിടെ രൺബീർ കപൂറിന്റെ കസിൻസായ അർമാന്‍ ജെയിനിനും ആദർ ജെയിനുമൊപ്പം നിന്നെടുത്ത ഫോട്ടോയാണ് ദീപികയ്ക്കു വിനയായത്. ചിത്രത്തില്‍ താരത്തെ കണ്ടാൽ കുടിച്ചു ലക്കുകെട്ടു നിൽക്കുന്നതുപോലെയുണ്ടത്രേ. 

 

ചിത്രം വൾഗർ ആയി തോന്നുന്നുവെന്നും രൺബീറുമായി ബ്രേക്കപ് ആയതിന്റെ വിഷമം ഇതുവരെയും ദീപികയ്ക്കു പോയിട്ടില്ലേയെന്നും ഒറ്റനോട്ടത്തിൽ തന്നെ ദീപിക കുടിച്ചു ബോധമില്ലാതെയാണ് നിൽക്കുന്നതെന്നു മനസ്സിലാകുന്നുണ്ടെന്നുമൊക്കെ കമന്റുകൾ വന്നു. ഒപ്പം മദ്യപിക്കുന്നതു താരത്തിന്റെ ഇഷ്ടവും സ്വാതന്ത്രവുമാണെന്ന വാദവുമായി രംഗത്തെത്തിയവരും കുറവല്ല. രൺബീർ കപൂറിന്റെ പിതാവിന്റെ സഹോദരിയുടെ മക്കളാണ് ആദറും അർമാനും. 

പത്മാവതിയുടെ ട്രെയിലർ ഹിറ്റായതിന്റെ സന്തോഷം പങ്കുവെക്കാൻ പാർട്ടി സംഘടിപ്പിച്ചത് ദീപിക തന്നെയാണ്. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, രൺവീർ സിങ്, കരൺ ജോഹർ, സാറ അലി ഖാൻ, ജാൻവി കപൂർ, അഭിഷേക് ബച്ചൻ, മനീഷ് മൽഹോത്ര തുടങ്ങി സിനിമാ ഇൻഡസ്ട്രിയിലെ ഒട്ടേറെ പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam