Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓടുന്ന വാനില്‍ നിന്നും പ്രിയങ്കയെ സഹതാരം തള്ളിയിട്ടു, വിഡിയോയിലെ സത്യാവസ്ഥ!

Priyanka Chopra ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ നിന്നും പ്രിയങ്കയെ തള്ളിതാഴെയിടാന്‍ റസല്‍ ശ്രമിക്കുന്നതാണ് ...

ഓടുന്ന വാനില്‍ നിന്നും ബോളിവുഡിന്‍റെ ഹോട്ട് നായിക പ്രിയങ്ക ചോപ്രയെ സഹനടന്‍ തള്ളിയിടുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വിഡിയോയുടെ സത്യാവസ്ഥ പക്ഷേ മറ്റൊന്നാണ്. ബോളിവുഡിന്‍റെ പിസിയെ ഹോളിവുഡിലും പ്രശസ്തയാക്കിയ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ക്വാന്‍റിക്കോയിലെ പ്രിയങ്കയുടെ സഹതാരം റസല്‍ ടോവിയാണ് ഈ അതിക്രമം നടിയോടു കാണിച്ചത്.

ഓടിക്കൊണ്ടിരിക്കുന്ന വാനില്‍ നിന്നും പ്രിയങ്കയെ തള്ളിതാഴെയിടാന്‍ റസല്‍ ശ്രമിക്കുന്നതാണ് വിഡിയോ.ഇങ്ങനെ ചെയ്യരുതെന്ന് താരം നിലവിളിക്കുന്നതും വിഡിയോയില്‍ കാണാം, പക്ഷേ റസല്‍ നടിയെ തള്ളിയിടുന്നു. എന്നാല്‍ വീണതിനുശേഷവും  പ്രിയങ്കയുടെ ചിരി കേള്‍ക്കുന്നതോടെ സംഭവത്തിന്‍റെ  നിജസ്ഥിതി മനസിലാകും. 

ശരിക്കും വാഹനമായിരുന്നില്ല മറിച്ച് അതിനു പിന്നിലുള്ള സ്ക്രീനിലെ ദൃശ്യങ്ങളായിരുന്നു നീങ്ങിയിരുന്നത്. വളരെ റിയലസ്റ്റിക്കായി രണ്ടുപേരും തകര്‍ത്തഭിനയിച്ചു കളഞ്ഞുവെന്നാണ് വിഡിയോക്ക് ലഭിക്കുന്ന കമന്‍റുകൾ.  ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമം ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. 

ക്വാന്‍റിക്കോ എന്ന ടെലിവിഷന്‍ ഷോയിലൂടെ ഹോളിവുഡ് പ്രേക്ഷകര്‍ക്കും ഇപ്പോള്‍ പ്രിയങ്ക പ്രിയങ്കരിയാണ്. ചലചിത്രമഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചു തുറന്നുപറയാന്‍ ധൈര്യം കാണിച്ച പ്രിയങ്ക, സംവിധായകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനു തനിക്ക് പത്തോളം ചിത്രങ്ങള്‍ നടഷ്ടപ്പെട്ടിരുന്നതായും വെളിപ്പെടുത്തിയിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam