Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയുടെയും അനുഷ്കയുടെയും കിടിലൻ ഡാൻസ് വൈറൽ!

kohli-dance

നവംബര്‍ 27ന് നടന്ന ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെയും ഭാര്യ സാഗരികയുടെയും വെഡ്ഡിങ് റിസപ്ഷനില്‍ കോഹ്ലിയും അനുഷ്‌കയും വെച്ച നൃത്തച്ചുവടുകളാണ് ഇന്റര്‍നെറ്റിനെ ഇളക്കിമറിച്ചിരിക്കുന്നത്. 

സുഷ്മിത സെന്‍, ബിന കക്, അര്‍ഷദ് വാര്‍സി, മരിയ ഗോരെറ്റി തുടങ്ങിയ സെലിബ്രിറ്റികളെല്ലാം തന്നെ സഹീറിന്റെ വിവാഹസല്‍ക്കാരത്തിന് എത്തിയിരുന്നു.  ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റയ്‌ന, യുവ് രാജ് സിംഗ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരും പങ്കെടുത്ത വിവാഹ പാര്‍ട്ടിയിലായിരുന്നു കോഹ്‌ലിയുടെ തകര്‍പ്പന്‍ ഡാന്‍സ് പ്രകടനം. 

ബോളിവുഡിലും ക്രിക്കറ്റ് ലോകത്തും ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്നതാണ് വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ്മ പ്രണയബന്ധം. പ്രണയവിവാഹമായിരുന്നു സഹീറിന്റെയും സാഗരികയുടെയും. വ്യത്യസ്തമതങ്ങളില്‍ പെട്ടവരായതിനാല്‍തന്നെ തങ്ങളുടേതായ രീതിയിലാണ് ഇരുവരും പുതു ജീവിതം ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും ആശംസാപ്രവാഹമായിരുന്നു. ഇപ്പോള്‍ കോഹ്‌ലിയുടെ ഡാന്‍സിനും. 

Read more on Malayalam Viral News