Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടുവേ! ന്യൂസിലാൻഡ് പൊലീസിന്റെ റിക്രൂട്മെന്റ് വിഡിയോ, സംഭവം വേറെ ലെവലാ !

newzealand-police-ad

പൊലീസിലേക്ക് ആളുകളെ എടുക്കുന്നുണ്ട്. താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ താഴെ പറയും വിധമാണ് .... ഇങ്ങനെ നമ്മുടെ നാട്ടിൽ നാലുവരി പത്രപരസ്യത്തിൽ പറഞ്ഞൊതുക്കുന്ന കാര്യം ന്യൂസിലൻഡിലെ ഭരണാധികാരികൾ ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത് വീഡിയോ രൂപത്തിൽ. അതും വെറും വീഡിയോ എന്ന് പറയാൻ പറ്റില്ല. ഹോളിവുഡ് ത്രില്ലറുകൾ വെല്ലുന്ന രീതിയിലുള്ള നല്ല കിടിലൻ വീഡിയോ. 

കുറ്റവാളിയെ പിടിക്കുന്നതിനായി പായുന്ന ന്യൂസിലാൻഡ് പോലീസ് വൃന്ദം , അവരുടെ യാത്ര...കുറ്റവാളിക്ക് വേണ്ടിയുള്ള യാത്രക്കിടയിൽ അവർ നിറവേറ്റുന്ന സാമൂഹ്യ പ്രസക്തമായ ദൗത്യങ്ങൾ. ചുമതലകൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് വീഡിയോ ചെയ്തിരിക്കുന്നത്. 

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യത്ത് നിങ്ങൾക്ക് ജീവിക്കണോ, ഞങ്ങൾക്കൊപ്പം ചേരൂ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. വിഡിയോക്ക് ഒപ്പം, പോലീസ് ഫോഴ്സിൽ ചേരുന്നതിനു വേണ്ട കഴിവുകളെ പറ്റിയും വിവരിക്കുന്നുണ്ട്. 64 ലക്ഷം ആളുകളാണ് ഫേസ്‌ബുക്കിൽ പങ്കുവച്ച ഈ വീഡിയോ ഇതിനോടകം കണ്ടത്. 

ഒരു വട്ടം ഈ വീഡിയോ കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും പോലീസിൽ ചേരാൻ. അത് തന്നെയാണ് ന്യൂസിലാൻഡ് പോലീസ് ഉദ്ദേശിച്ചതും.

ad-new-zealand

Read More on Hot n Viral