Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യനൊപ്പം ഒരു െസൽഫിയെടുത്ത കഥ; വൈറൽ വിഡിയോ

Pinarayi Vijayan സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സെൽഫിയെടുക്കാനെത്തിയ വിദ്യാര്‍ഥിയോട് കുപിതനാകുന്നുവെന്ന...

സെൽഫിയെടുക്കൽ ഒരു ഹരമാണ് ഇന്നത്തെ തലമുറയ്ക്ക്, സന്ദർഭങ്ങളോ സാഹചര്യങ്ങളോ അനുകൂലമല്ലെങ്കിൽപ്പോലും അതൊന്നും കൂസലാക്കാതെ സെൽഫിയെടുക്കാനായിനടക്കുന്നവരുമുണ്ട്. ഇനി തങ്ങൾ ഏറെ ആരാധിക്കുന്ന ആരെങ്കിലുമാണ് മുന്നിലെത്തുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട, തോളോടു തോൾ ചേർന്നൊരു സെൽഫി നിർബന്ധവുമാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ൈവറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയ്ക്ക് പറയാനുള്ളതും ഒരു സെൽഫിക്കഥയാണ്. അതും മുഖ്യമന്ത്രി പിണറായി വിജയനൊപ്പമൊരു സെൽഫി ആഗ്രഹിച്ച വിദ്യാർഥിയുടെ കഥ. 

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സെൽഫിയെടുക്കാനെത്തിയ വിദ്യാര്‍ഥിയോട് കുപിതനാകുന്നുവെന്ന വാർത്തയോടെയാണ് വിഡിയോ ആദ്യം പ്രചരിച്ചിരുന്നത്.  മുഖ്യമന്ത്രിക്കൊപ്പം നിന്നു സെൽഫിയെടുക്കാനെത്തിയതായിരുന്നു കായംകുളത്തെ ഗവ. ബോയ്സ് സ്കൂളിലെ വിദ്യാർഥികൾ. കായംകുളം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നില്‍ നിൽക്കവേ സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയോടായിരുന്നു പെട്ടെന്നുള്ള പ്രകോപനത്തോടെയുള്ള പിണറായിയുടെ പെരുമാറ്റം. സെൽഫിയെടുക്കാനെത്തിയ വിദ്യാർഥിയുടെ കൈ തട്ടിമാറ്റിക്കൊണ്ടുള്ള പിണറായിയുടെ പെരുമാറ്റം കണ്ടുനിന്നവരും ഞെട്ടി. 

മുഖ്യനൊപ്പം ഒരു സെൽഫി ആഗ്രഹിച്ചെത്തിയ വിദ്യാർഥിയാകട്ടെ അതിലേറെ ഞെട്ടി, ആ അമ്പരപ്പിൽ കക്ഷി മാറി നിൽക്കുന്നതും കാണാമായിരുന്നു. എന്നാൽ കഥ അവിടെ അവസാനിച്ചുവെന്നു കരുതിയവര്‍ക്കായിരുന്നു തെറ്റുപറ്റിയത്. തന്റെ പ്രതികരണത്തിൽ വിഷണ്ണനായി മാറിനിന്ന വിദ്യാർഥിയെ വീണ്ടും വിളിച്ച് ഫോൺ ആരുടെയെങ്കിലും കയ്യിൽ കൊടുത്ത് ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു മുഖ്യൻ. അതിനിടയിൽ ഫോൺ േലാക്ക് ആയപ്പോഴേക്കും അതു മാറ്റി വിദ്യാർഥിക്കൊപ്പം നിന്ന് ചിരിയോടെ ഫോട്ടോക്കു പോസ് ചെയ്യുകയും ചെയ്തു. ശേഷം ചിത്രം കിട്ടിയില്ലേ എന്ന് ചിരിയോടെ ചോദിച്ചാണ് വിദ്യാർഥിയെ തിരികെവിട്ടത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam