ADVERTISEMENT

മൈക്കിലുടെ ട്രാഫിക്ക് നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ചെന്നൈ നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ റോഡ് സുരക്ഷയെക്കുറിച്ച് കരുതലിന്റെ ഭാഷയിൽ ഓർമ്മപ്പെടുത്തിക്കൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ ഒരു കൗതുക കാഴ്ചയാണ്. ചെന്നൈയിലെ തിരക്കേറിയ സിലയൂർ ജംക്ഷനിൽ നിന്നാണ് ഈ കാഴ്ച. 

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിക്കണമെന്നു മുതൽ അമിത വേഗതയിൽ വണ്ടി ഓടിക്കരുതെന്നും വീട്ടിൽ നിങ്ങളെ കാത്ത് ഒരു കുടുംബമുണ്ടെന്ന് ഓർക്കണമെന്നു വരെ ഈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരെ ഓർമ്മപ്പെടുത്തുന്നു. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചു പോകുന്നവരെ മൈക്കിലൂടെ അഭിനന്ദിക്കാനും ഇദ്ദേഹം മറക്കുന്നില്ല. 

 

ചെന്നൈ ട്രാഫിക് പൊലീസ് നടപ്പാക്കുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് മൈക്കിലൂടെയുള്ള ഈ ട്രാഫിക് നിയന്ത്രണവും വർത്തമാനങ്ങളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com