Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ ഗാനം ചൊല്ലുന്നതിനിടയിൽ എക്കിള്‍ പുലിവാലായാല്‍ !

 hiccups

എക്കിൾ വന്നാൽ എന്തു ചെയ്യും? കുറച്ചു വെള്ളം കുടിക്കുകയോ അല്ലെങ്കിൽ അൽപ സമയത്തേക്ക് ശ്വാസം പിടിച്ചു വയ്ക്കുകയോ ചെയ്താൽ മതിയല്ലേ? ഇനിയിപ്പോൾ പൊതുസ്ഥലത്തു വച്ച് എക്കിൾ വന്നാലോ? ഒരു സംശയവുമില്ല അവിടെനിന്ന് എങ്ങനെയെങ്കിലും സ്കൂട്ടാവാൻ നോക്കും. ഇവിടെ ദേശീയ ഗാനം ചൊല്ലുന്നതിനിടയിൽ എക്കിൾ വന്നൊരു ബാലന്‍ ഒട്ടും പതറാതെ മുഴുവൻ ചൊല്ലിത്തീർക്കുന്ന വിഡിയോ ആണ് ഇപ്പോൾ വെറലാവുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ഓസ്ട്രേലിയൻ ബേസ്ബാളിനു മുമ്പായി ദേശീയ ഗാനം ചൊല്ലുകയായിരുന്നു ഏഴുവയസുകാരനായ ഏതൻ ഹാൾ. മൈക്കു കയ്യിൽ പിടിച്ചു തയ്യാറെടുത്തു തുടങ്ങിയപ്പോള്‍‌ തന്നെ വില്ലനായി എക്കിൾ വന്നു. കാര്യമാക്കിയില്ല രണ്ടും കൽപ്പിച്ചങ്ങു പാടി, ഓരോ വരി കഴിയുമ്പോഴും പുട്ടിനിടയ്ക്കു പീര പോലെ അതാ എക്കിളും. കരഞ്ഞു പിഴിഞ്ഞു തിരിച്ചോടാതെ മുഴുവനും തീർത്തിട്ടേ കക്ഷി പിന്മാറിയുള്ളു. സംഗതി എക്കിളിനിടയിൽ ദേശീയ ഗാനം കുളമായെങ്കിലും കുട്ടിഗായകന്റെ അർപ്പണബോധത്തെ നിരവധി പേർ അഭിനന്ദിച്ചു.