Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവി വധുവിനെ ഉള്ളംകയ്യിൽ നിർത്തി വിവാഹ പ്രഖ്യാപനം!! നിങ്ങൾക്കാവുമോ ഇത്?

Engagement Pic വധുവായ ആഷ്‌ലിയെ വലതു കയ്യിലെ ഉള്ളംകയ്യിൽ നിർത്തി തലയ്ക്കു മീതെ ഉയർത്തി നിൽക്കുന്ന ആദം

ഇന്റർനെറ്റിൽ  ഇപ്പോൾ ചർച്ചയായിരിക്കുന്നത് അമേരിക്കക്കാരായ ആദാമിന്റെയും ആഷ്‌ലിയുടെയും വിവാഹം ഉറപ്പിച്ചതിന്റെ ചിത്രമാണ്. ആരും ഒന്നു അമ്പരന്നു പോകും ഈ ചിത്രം കണ്ടാൽ. സംഭവം എന്താണ് എന്നല്ലേ? വധുവായ ആഷ്‌ലിയെ തന്റെ വലതു കയ്യിലെ ഉള്ളംകയ്യിൽ നിർത്തി തലയ്ക്കു മീതെ ഉയർത്തിയാണ് ആദം തങ്ങൾ വിവാഹിതരാകുന്ന കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞത്. കെൻടൂക്കി സർവകലാശാലയിലെ മുൻ ചിയർ ലീഡേഴ്‌സ് ആയിരുന്നു ആദാമും ആഷ്‌ലിയും.

കായികമേളയുടെ ഭാഗമായി, അമ്പരപ്പിക്കുന്ന കായിക പ്രകടനങ്ങൾ നടത്തി കാണികളെ ഹരം കൊള്ളിക്കുന്നവരാണ് ചിയർ ലീഡേഴ്‌സ്. കാര്യം ഇരുവരും തികഞ്ഞ കായിക അഭ്യാസികളാണെങ്കിലും ഇരുവരിൽ നിന്നും ഇത്തരത്തിൽ ഒരു പ്രകടനം ആരും പ്രതീക്ഷിച്ചില്ല. ബീച്ചിന്റെ മുന്നിലായി എൻഗേജ്‌മെന്റ് വസ്ത്രത്തിൽ നിന്നു കൊണ്ടാണ് ആദം തന്റെ ഭാവി വധുവിനെ ഹീമാൻ സ്റ്റൈലിൽ കയ്യിൽ എടുത്തുയർത്തിയത്. ഓൺലൈൻ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ റെഡ്ഇറ്റിലാണ് ചിത്രങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ചിത്രം കണ്ട്, അതു വെള്ളം തൊടാതെ വിശ്വസിക്കാൻ എല്ലാവരും തയ്യാറായുമില്ല.

നെഗറ്റിവും പോസിറ്റീവുമായ ഒരുപാടു കമന്റുകൾ ചിത്രത്തിനു കീഴിൽ എത്തി. അതോടെ ചിത്രം വൈറൽ ആകുകയും ചെയ്തു. ഭാവി വധുവിനെ താഴെ വീഴാതെ ഇങ്ങനെ ബാലൻസ് ചെയ്തു ഉയർത്തുക എന്നത് ഏറെ ശ്രമകരം തന്നെ എന്ന് ഇന്റർനെറ്റ് ലോകം വിധിയെഴുതി. കാര്യം എന്തൊക്കെയായായും ആദാമിന്റെ കയ്യിൽ ലോകത്തെ നോക്കി ചിരിച്ച് എൻഗേജ്‌മെന്റ് റിംഗ് കാണിച്ചു നിൽക്കുന്ന ആഷ്‌ലിയെ കാണുമ്പോൾ ആരും ഒന്നു കൊതിച്ചു പോകും, ഇങ്ങനെയൊക്കെ ഒരിക്കലെങ്കിലും പറ്റിയിരുന്നു എങ്കിൽ...... 

Your Rating: