ഡേറ്റിങ് സൈറ്റിലൂടെയുള്ള പരിചയമാണ് ലാറിക്ക് അലാനയുമായുള്ളത്. അലാനയുടെ ജൻമദിനത്തിൽ ലാറി നൽകിയ സമ്മാനം ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ലാറിയുടെ സമ്മാനപ്പൊതി അലാന തുറക്കുന്ന ഈ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പക്ഷെ ആരുടെയും കണ്ണുനിറയിക്കുന്നതായി ഈ ദൃശ്യങ്ങൾ.
12ാം വയസിലാണ് അലാന ലൂപസ് രോഗിയാണെന്ന് തിരിച്ചറിയുന്നത്. പ്രതിരോധ ശേഷിയെ ബാധിക്കുന്ന ലൂപസ് 2011 മുതൽ അലാനയുടെ കിഡ്നിയുടെ പ്രവർത്തനം താറുമാറാക്കി. ഡയാലിസിസ് ചെയ്താണ് കഴിയുന്നത്. ഒരു വൃക്ക മാറ്റി വയ്ക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളും പരിശോധനകളുമെല്ലാം പരാജയമായി. ബന്ധുക്കളുടെ വൃക്കകളും ചേരില്ലെന്ന് തിരിച്ചറിഞ്ഞതോടെ പ്രതീക്ഷകൾ നഷ്ടമായ ലാറിക്ക് ജൻമദിനത്തിൽ കൂട്ടുകാരി സമ്മാനിച്ചത് സ്വന്തം വൃക്കതന്നെയായിരുന്നു.
സമ്മാനപ്പെട്ടിയിലെ ഓരോ ഇനങ്ങളും തുറന്ന് ആഹ്ലാദിക്കുന്ന അലാന അവസാനം കൂട്ടുകാരിയുടെ യഥാർഥ സമ്മാനം കണ്ട് ഹൃദയം നിറഞ്ഞു കരയുന്നതാണ് വിഡിയോയിലുള്ളത്.