Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയര്‍ഹോസ്റ്റസിനെ കയ്യേറ്റം ചെയ്ത യാത്രികന് പൈലറ്റ് വക സിനിമാ സ്റ്റൈല്‍ ഇടി, വിഡിയോ

pilot എയര്‍ഹോസ്റ്റസിനെ കയ്യേറ്റം ചെയ്ത യാത്രികനെ മർദ്ദിക്കുന്ന പൈലറ്റ്

മദ്യപിച്ചു വിമാനത്തിൽ കയറുകയും അവിടെ വച്ച് എയര്‍ഹോസ്റ്റസിനെ കയ്യേറ്റം ചെയ്യുകയും ചെയ്‌താൽ എന്തായിരിക്കും ചെയ്യുക? രണ്ടാമതൊന്നു ആലോചിക്കാതെ തന്റെ സഹപ്രവർത്തകയെ രക്ഷിക്കാൻ പൈലറ്റ് തന്നെ ചാടിയിറങ്ങി. എന്റെ സഹപ്രവര്‍ത്തകയുടെ ദേഹത്ത് കൈവെക്കരുത്, എന്ന് ആക്രോശിച്ച് പൈലറ്റ് നടത്തിയ പോരാട്ടം ആരോ മൊബൈൽ കാമറയിൽ പകർത്തി യൂട്യൂബിൽ ഇട്ടതോടെ സംഭവം അങ്ങു വൈറലായി. 

നോര്‍ത്ത് കരോലിനയിലെ ചാര്‍ലോട്ടെ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം നടന്നത്. മദ്യപിച്ച് എയര്‍ഹോസ്റ്റസിനെ കയ്യേറ്റം ചെയ്തതിന് 25 കാരനായ മിഷേല്‍ കെര്‍ എന്ന യാത്രികനെ അറസ്റ്റ് ചെയ്ത എയര്‍പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി.

വിമാനത്തിലെ സീറ്റില്‍ ഇരിക്കാന്‍ തയ്യാറാകാതെ എയര്‍ഹോസ്റ്റസിന് നേരെ കയര്‍ക്കുന്ന യുവാവിനടുത്തേക്ക് പൈലറ്റ് വരുന്നതായാണ് വീഡിയോ തുടങ്ങുന്നത്. പൈലറ്റ് വന്ന് യുവാവിനെ നിർബന്ധപൂര്‍വം സീറ്റിൽ പിടിച്ചിരുത്തുകയായിരുന്നു. ഏകദേശം 15 മിനുട്ട് നേരം സംഘർഷങ്ങൾ നീണ്ടു. കോടതിയില്‍ ഹാജരാക്കിയ മിഷേല്‍ കെറിനെ 25,000 യുഎസ് ഡോളര്‍ ബോണ്ടില്‍ ജാമ്യത്തില്‍ വിട്ടു 

Your Rating: