Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റംസാൻ നിലാവിലെ അനാർക്കലിപ്പെണ്ണ്

Anarkali

റംസാൻ പ്രമാണിച്ച് ഫ്ലോർലെങ്ത് അനാർക്കലി പല പല ഭാവങ്ങളിൽ വിപണിയിൽ സൂപ്പർ താരമായി. വീതി ബോൾഡർ അരികിൽ പിടിപ്പിച്ച ഫ്ലോർ ലെങ്തുകൾ സ്വൽപം പിന്നോട്ട് മാറി, ഫ്ലോക്ക് പോലെ താഴെ ബോർഡർ ഒന്നും ഇല്ലാതെ ഹെം ചെയ്യുക മാത്രം ചെയ്ത ഒഴുക്കൻ അനാർക്കലി പേസ്റ്റൽ കളറുകളിൽ തരംഗമായി. യോക്കും സ്ലീവും എംബ്രോയ്ഡറികളാൽ മുഖരിതം. ബ്രൊക്കേഡ്. സർദോസി, സ്റ്റോൺസ് എന്നിവയ്ക്കൊക്കെ ലേശം ക്ഷീണകാലമാണ്. ആരിഫ്ലോറൽ എംബ്രോസിങ് ഗ്ലാസ് എംബോസിങ് എന്നിവയൊക്കെ മാത്രം യോക്കിനായി തിരഞ്ഞെടുക്കുന്നു. അരികിൽ തട്ടുതട്ടുകളായി ഫ്രിൽ പിടിപ്പിച്ച ലെയേഡ് അനാർക്കലി മറ്റൊരു കെങ്കേമൻ വിജയമാണ് ഇവിടെയും ഇളം നിറങ്ങളാണ് യുവതികളെ ആകർഷിച്ചത്. ഒരേ നിറത്തിന്റെ വിവിധ ഷെയ്ഡുകൾ ലെയറുകളായി വരുന്നത് നൈറ്റ് പാർട്ടികളിൽ ആകർഷകമാണ്.

ബോട്ടം പീസിൽ ഹെവി എംബ്രോയ്ഡറി ചെയ്ത സ്ലിറ്റഡ് വെൽവെറ്റ് സ്യൂട്ടുകൾ അനാർക്കലിയോട് മൽസരിക്കാനുണ്ട്. ചുഡിബോട്ടത്തിൽ നിറയെ വർക് ഉണ്ടായിരിക്കും‌. ഇത് എടുത്തുകാണിക്കും വിധത്തിൽ കോൺട്രാസ്റ്റ് നിറമായിരിക്കും ടോപ്പിന്. ടോപ്പിലെ വർക്ക് ഒതുക്കമുള്ളതും ബോട്ടത്തിലെ വർക് ഹെവിയും എന്നതാണ് ഇതിന്റെ ഹോർമുല.

ചിത്രത്തിന് കടപ്പാട്: താജ്ഫാഷൻ.കോം