Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താ ഗൗരവം! ഈ കുഞ്ഞിനെ എങ്ങനെ ചിരിപ്പിക്കും?

Baby Smiling

ഒന്നു തൊടുമ്പോഴേയ്ക്കും ചിരിക്കുകയും കരയുകയും ചെയ്യുന്നവരാണ് കുട്ടികൾ. കൊഞ്ചിക്കുമ്പോൾ കുടുകുടെ ചിരിക്കുകയും ശബ്ദം ഒന്നു കനത്താൽ വിതുമ്പികരയുകയും ചെയ്യും അവർ. ​എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തനായ ഒരു കുഞ്ഞാണ് ഇന്ന് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. എന്തു ചെയ്താലും ചിരിക്കാതിരിക്കുമെന്നതാണ് ഇൗ കുഞ്ഞുകുറുമ്പൻറെ പ്രത്യേകത. െമക്സിക്കോ സ്വദേശിയായ മിഗ്വേൽ ഫെലിക്സ് ഗട്ട് എന്ന യുവാവാണ് ഭാര്യയ്ക്കൊപ്പം എത്രശ്രമിച്ചിട്ടും ചിരിക്കാൻ കൂട്ടാക്കാത്ത മകൻറെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അമ്മയും അച്ഛനും അരികിലിരുന്നു തൊട്ടുംപിടിച്ചുമെല്ലാം കുഞ്ഞിനെ ചിരിപ്പിക്കാൻ നോക്കുന്നുണ്ട്. പക്ഷേ തുടക്കംമുതൽ കുത്തിവീർത്തിരിക്കുന്ന മുഖം വീണ്ടും വീർപ്പിക്കുകയാണ് അവൻ ചെയ്യുന്നത്. ഇടയ്ക്കൊരുവട്ടം അമ്മയുടെ കുസൃതിയൊന്നിൽ ഒരു കുഞ്ഞുചിരി മൊട്ടിട്ടെങ്കിലും പിന്നെയും കക്ഷി ദാ ദേഷ്യത്തോടെ ഇരിക്കാന്‍ തുടങ്ങി. ഇക്കിളിപ്പെടുത്തുമ്പോൾ പോലും അമ്മയെയും അച്ഛനെയും തോൽപ്പിച്ച് ബലൂൺ മുഖമാക്കി വച്ചിരിക്കുന്ന ഈ കുഞ്ഞ് വെറൈറ്റി തന്നെ, അല്ലേ?