Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യേ നമ്മൾ ഇതുവരെ ചെയ്തത് മണ്ടത്തരമാണിഷ്ടാ...കേക്ക് കഴിക്കണ്ടത് ദാ ഇങ്ങനെയാ...

cake eating

കേക്ക് ഇഷ്ടമില്ലാത്തവരുണ്ടോ? പിറന്നാളോ വിവാഹ വാർഷികമോ വിജയങ്ങളോ എന്തായാലും കേക്കില്ലാതൊരു ആഘോഷവുമില്ല. ഇങ്ങനെയൊക്കെ ആൾറൗണ്ടറായ കേക്കു കഴിക്കുന്നത് എങ്ങനെയെന്ന് അറിയാമോ? ഇതെന്തൊരു ചോദ്യം എ​ന്നു തോന്നുന്നുണ്ടല്ലേ? കേക്കു കഴിക്കാൻ അറിയാത്ത ചേട്ടന്മാർക്കും ചേച്ചിമാര്‍ക്കും അതെങ്ങനെയാണു കഴിക്കേണ്ടതെന്നു പറഞ്ഞു തരികയാണ് ഈ കുഞ്ഞുവാവ. മാത്രമല്ല, നമ്മൾ ഇതുവരെ കഴച്ചതുപോലെയല്ല കേക്ക് കഴിക്കേണ്ടിയിരുന്നതെന്നും പുള്ളിക്കാരി കാണിച്ചു തരും.

ഫേസ്ബുക്കിൽ വൈറലാകുന്ന വിഡിയോയിൽ കുഞ്ഞു മാലാഖക്കുട്ടിയു‌ടെ കേക്കു തീറ്റ രസകരം തന്നെയാണ്. പിങ്കു നിറത്തിലുള്ള കുട്ടിപ്പാവാട ധരിച്ച പാവക്കുട്ടിയെപ്പോലുള്ള കുഞ്ഞ് തന്റെ ഉടുപ്പിന്റെ അതേ നിറമുള്ള കേക്കിനു മുന്നിൽ ഇരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ അവൾ ആ പൂവു പോലുള്ള കേക്ക് കഴിക്കാൻ ആരംഭിക്കുന്നു. ഇനി രണ്ടു കയ്യും വച്ചു വെടിപ്പായാണ് അവൾ കേക്കു കഴിക്കുന്നതെന്നു ധരിച്ചെങ്കിൽ തെറ്റി, കേക്കിനു മുകളിലേക്കു മുഖം അമര്‍ത്തിയാണ് കൊച്ചുകുറുമ്പിയുടെ തീറ്റ. രസകരമായ വിഡിയോ കാണാം...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.