Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിയാകാൻ ഇനി മധുരശബ്ദം കൂടി

Beauty

സുന്ദരിയാകാൻ മുഖഭംഗി മാത്രം മതിയെന്നാണോ നിങ്ങൾ കരുതുന്നത്? പോര. ശബ്ദഭംഗി കൂടിയുണ്ടെങ്കിലേ പുരുഷന് പെൺകുട്ടി സുന്ദരിയാണെന്നു തോന്നുകയുള്ളു എന്നാണ് ലണ്ടനിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. കാണാനെത്ര സുന്ദരിയാണെങ്കിലും ചിരട്ടയിൽ ഉരയ്ക്കുന്ന ശബ്ദമാണെങ്കിൽ വെറുതെയാണെന്നു ചുരുക്കം.

സ്ത്രീശബ്ദം മധുരമാണെങ്കിൽ ആദ്യ കേൾവിയിൽ തന്നെ പുരുഷൻ അവളിൽ സൗന്ദര്യം കണ്ടെത്തുമത്രേ. വിയന്ന സർവകലാശാല നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. പഠനത്തിന്റെ ഭാഗമായി സർവകലാശാലയിലെ ഗവേഷകർ നാൽപതോളം പെൺകുട്ടികളുടെ മുഖചിത്രം ശേഖരിച്ചു. ഇവരുടെ ശബ്ദം റെക്കോർഡ് ചെയ്യുകയും ചെയ്തു. ഒരു സംഘം പുരുഷന്മാർക്ക് മുൻപിൽ ഇവരുടെ മുഖചിത്രം കാണിച്ചു കൊടുത്തു. മറ്റൊരു സംഘം പുരുഷന്മാർക്ക് ഇവരുടെ ശബ്ദം കേൾപ്പിക്കുക മാത്രം ചെയ്തു.

ഏറ്റവും സുന്ദരികൾ എന്ന് ആദ്യ സംഘം വിലയിരുത്തിയ പെൺകുട്ടികൾക്കു തന്നെയായിരുന്നു അക്കൂട്ടത്തിൽ ഏറ്റവും മധുരമായ ശബ്ദവും. സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെ സൗന്ദര്യവും അവരുടെ ശബ്ദം കൂടി ചേർന്നതാണെന്ന് ഈ പഠനം അവകാശപ്പെടുന്നു. പ്രിയപ്പെട്ട സുന്ദരിമാരേ, ഇനി മുഖത്ത് ഫെയ്സ് പാക്ക് ഇടുന്നതിനൊപ്പം ഇടയ്ക്കൊക്കെ സ്വരസാധകം കൂടി പരിശീലിച്ചോളൂ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.