ഒരു അപകടത്തിൽ 20–ാം വയസിൽ കാഴ്ച നഷ്ടപ്പെട്ട യുവതിക്ക് മനോരോഗം മൂർച്ഛിക്കുമ്പോൾ കാഴ്ച ലഭിക്കുന്നതായും പൂർവസ്ഥിതിയിലാകുമ്പോൾ കാഴ്ച നഷ്ടപ്പെടുന്നതായും റിപ്പോർട്ട്. 37കാരിയായ യുവതിക്ക് ബഹുവ്യക്തിത്വ രോഗമാണുള്ളത്. ഒരു കൗമാരക്കാരന്റേതടക്കം ഏതാണ്ട് പത്ത് വ്യക്തിത്വങ്ങൾ പേറുന്ന യുവതിക്ക് എട്ടു വ്യക്തിത്വങ്ങൾ പ്രകടിപ്പിക്കുമ്പോഴും കാഴ്ചയുണ്ട്. അതേ സമയം രണ്ടു വ്യക്തിത്വങ്ങളിലും അവരുടെ സാധാരണ നിലയിലും കാഴ്ചയില്ല.
പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ജർമൻ യുവതിക്കാണ് ഈ ദുര്യോഗം. സൈക്ക് ജേണലിലാണ് ഇവരുടെ രോഗവിവരം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ഇവരുടെ കാഴ്ചയില്ലാത്ത അവസ്ഥ ശാരീരിക പ്രശ്നത്തെക്കാൾ മാനസികമാകുമെന്ന വിലയിരുത്തലാണുള്ളത്. അതാവാം മാനസിക നില തകരാറിലാകുമ്പോൾ ഇവർക്ക് കാഴ്ച ലഭിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.