Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ വിവാഹിതനാണ്...എന്നെ വെറുതെ വിടൂ!

bobby-3

വിവാഹിതനായിട്ടും ആരാധികമാരുടെ എ​ണ്ണം കൂടുന്നതു ഭര്‍ത്താക്കന്മാർക്കു ചിലപ്പോൾ സുഖമുള്ള കാര്യമായിരിക്കും. പക്ഷേ ഭാര്യമാരെ സംബന്ധിച്ച് അതത്ര സുഖമുള്ള കാര്യമല്ല. സ്വന്തം ഭര്‍ത്താവിനെ മറ്റൊരു പെണ്ണു തമാശയ്ക്കു പോലും കമന്റടിക്കുന്നതോ ഇഷ്ടപ്പെടുന്നതോ ഒരു പെണ്ണും സഹിക്കില്ല. ഇവി‌ടെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധികമാരുടെ ശല്യം സഹിക്കവയ്യാതെ ഭർത്താവു ചെയ്തതെന്താണെന്നോ? ഞാൻ വിവാഹിതനാണ് എന്നെ ശല്യം ചെയ്യരുതെന്നു പറഞ്ഞ് ഒരു വിഡിയോ പോസ്റ്റു തന്നെയിട്ടു. അലബാമയിലെ ബോബി വെസൺ എന്ന യുവാവാണ് തനിക്കു കൂമ്പാരം പോലെ വരുന്ന സ്വകാര്യ സന്ദേശങ്ങൾ നിർത്തലാക്കാൻ ഭാര്യ റയെനയുടെ കത്തിമുനത്തുമ്പിനു മുന്നിൽ നിന്നു, തന്നെ ശല്യം ചെയ്യരുതെന്ന് ആരാധികമാരോട് അപേക്ഷിക്കുന്നത്. ഭാര്യയുടെ കത്തിമുനയുടെ ഭീഷണിത്തുമ്പിൽ ചെയ്തതാണെങ്കിലും വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുന്നൊരു ഭർത്താവുണ്ടാകുമോ? നഴ്സു കൂടിയായ ഭാര്യയുടെ സമാധാനത്തിനാണ് ബോബി ഇത്തരത്തിലൊരു വിഡിയോ പോസ്റ്റു ചെയ്തത്. താൻ ഭാര്യയെ അതിയായി സ്നേഹിക്കുന്നുണ്ടെന്നും അതിനാൽ തനിക്കു സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നതു നിർത്തണമെന്നുമാണ് ബോബി വിഡിയോയിലൂടെ പറയുന്നത്. ഞാൻ വിവാഹിതനാണ്, എനിക്കൊരു ഭാര്യയും മകനുമുണ്ട്. അവളെ വേദനിപ്പിക്കുന്ന ഒന്നും താൻ ചെയ്യില്ല. താന്‍ ആ സന്ദേശങ്ങൾ ഒന്നുപോലും വായിച്ചിട്ടില്ലെന്നും ‌അവ നോക്കിയിട്ടു പോലുമില്ലെന്നും പറയുന്നു ബോബി. ബോബി പറഞ്ഞു നിർത്തുന്നതോടെ ചിരിയോടെ കത്തിപിടിച്ചു നിൽക്കുന്ന ഭാര്യയിലേക്കു വിഡിയോ നീങ്ങുന്നു. ഗുഡ് ബോയ് എന്നു പറഞ്ഞ് റയെന കവിളിൽ ഉമ്മ വെക്കുന്നതോടെ വിഡിയോ അവസാനിക്കുന്നു. ഒരു സംശയവുമില്ല ഇതോടെ കക്ഷിക്ക് ആരാധികമാരുടെ എണ്ണം കൂടിയിട്ടേയുണ്ടാകൂ, ഭാര്യയെ ഇത്രത്തോളം സ്നേഹിച്ച ഭർത്താവിപ്പോൾ സോഷ്യൽമീഡിയയിലെ താരമാണ്.