Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല അനക്കാതെ ശരീരം മുഴുവൻ കറക്കുന്ന വിദ്യ ഇതാ ; അവിശ്വസനീയം ഈ കാഴ്ച!

Twisting Body

പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട് കഥാപാത്രങ്ങളുടെ തല അനങ്ങാതെ ശരീരം കറങ്ങുന്നതും തിരിച്ചു ശരീരം അനങ്ങാതെ തല മാത്രം തിരിയ്ക്കുന്നതുമെല്ലാം. സിനിമയിൽ ടെക്നിക്കുകളുടെ സഹായത്തോടെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി യഥാർഥ ജീവിതത്തിൽ ഇത്തരത്തിൽ ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ? സംശയമില്ലാതെ നമ്മൾ പറയും നോ ചാൻസ് എന്ന്. എന്നാൽ ഈ വിഡിയോ കണ്ടുകഴിഞ്ഞാൽ പിന്നൊരിക്കലും നിങ്ങൾക്കങ്ങിനെ പറയാൻ കഴിയില്ല. കാരണം ഇവിടെ ഒരാൺകുട്ടി തെളിയിച്ചിരിക്കുകയാണ് തല അനക്കാതെ ശരീരം 180 ഡിഗ്രി തിരിക്കാൻ തനിക്കു കഴിയുമെന്ന്. യാതൊരു സംശയവുമില്ല ശ്വാസമടക്കിപ്പിടിച്ചല്ലാതെ നിങ്ങൾക്കീ വിഡിയോ കണ്ടു തീർക്കാനാവില്ല.

ആൺകുട്ടിയുടെ തല ഒരാള്‍ പിടിച്ചു നിൽക്കുന്നതു കാണാം. ഇനി തലയ്ക്ക് ഒരു അനക്കവും സംഭവിക്കാതെ ആൺകുട്ടി ഒരൊറ്റ തിരിയലാണ്. ഇപ്പോൾ കണ്ടാൽ തല പിൻഭാഗത്തിരിക്കുന്ന പോലെയേ തോന്നൂ. വിമർശിച്ചും പ്രശംസിച്ചും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് വിഡിയോ.