Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ഗൊറില്ലക്കൂട്ടിൽ വീണ ആ കുട്ടിക്കുറുമ്പൻ

Isiah Nasir Dickerson ഇസിയ നസീർ ഡിക്കഴ്സൺ അച്ഛൻ ഡിയോൺ ഡിക്കേഴ്സിനൊപ്പം

കഴിഞ്ഞ ദിവസമാണ് ഗൊറില്ലക്കൂട്ടിൽ വീണ ഒരു നാലു വയസുകാരന്റെ വാർത്ത വൈറലായത്. അമേരിക്കയിലെ സിൻസിനാറ്റി മൃഗശാലയിലായിരുന്നു സംഭവം. ഗൊറില്ല താമസിക്കുന്ന വേലിക്കെട്ടിനകത്തേക്കു വീണ നാലുവയസുകാരനെ രക്ഷിക്കാൻ പതിനേഴു വയസു പ്രായമുള്ള ഹരാംബെ എന്ന െഗാറില്ലയെ കൊല്ലുകയായിരുന്നു. ഗൊറില്ലയ്ക്കു മുന്നിൽ ജീവൻമരണപ്പോരാട്ടം നടത്തിയ ആ കൊച്ചുപയ്യൻ ഇപ്പോൾ ഇതാദ്യമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയിരിക്കുകയാണ്. ഇസിയ നസീർ ഡിക്കഴ്സൺ എന്നാണ് അവന്റെ പേര്. അച്ഛൻ ഡിയോൺ ഡിക്കേഴ്സിനൊപ്പം നിൽക്കുന്ന ഇസിയയുടെ ചിത്രമാണു വൈറലാകുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം തു‌ടരുകയാണ്. മൃഗശാലയിൽ കുട്ടിയെ അശ്രദ്ധയോടെ േനാക്കിയെന്നതിന്റെ പേരിൽ ഡിക്കേഴ്സണും ഭാര്യ മിഷേൽ ഗ്രെഗിനുമെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. ഹരാംബെയെ െകാലപ്പെടുത്തിയതിനു പിന്നാലെ ഓണ്‍ലൈൻ േലാകത്താകെ പ്രതിഷേധം ആരംഭിച്ചിരുന്നു. യഥാർഥത്തിൽ ഹരാംബെ താഴെവീണ കുഞ്ഞിനെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ അതിനെ തെറ്റിദ്ധരിച്ച് ഹരാംബെയെ െകാലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ചിലർ പറയുന്നത്. എന്നാൽ പത്തു മിനുട്ടോളം ഗൊറില്ലയ്ക്കു മുന്നിൽ കുഞ്ഞുണ്ടായിരുന്നുവെന്നും പിന്നീട് ഹരാംബെ അക്രമണ സ്വഭാവം കാണിക്കാൻ തുടങ്ങിയതോടെയാണ് വെടിവെക്കേണ്ടി വന്നതെന്നുമാണ് അധികൃതരുടെ വാദം.

അതിനിടെ ഇസിയായുടെ മാതാപിതാക്കൾക്കെതിരെ വധഭീഷണി മുഴക്കി കോളുകൾ വരുന്നുണ്ടെന്ന് പരാതിയുണ്ട്. നിരപരാധിയായ ഒരു മൃഗത്തെ കൊന്നതിനു പ്രതികാരമായി കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കളെ കൊല്ലുമെന്നാണ് സന്ദേശങ്ങൾ വരുന്നതെന്ന് ഡിക്കേഴ്സണും ഭാര്യയും പറയുന്നു. 181 കിലോ ഭാരമുള്ള ഹരാംബെ എന്ന ആൺ ഗൊറില്ലയെയാണ് ജീവനക്കാർ വെടിവച്ചു കൊന്നത്. സിൻസിനാറ്റിയിൽ ഇത്തരത്തിൽ ഒരു മൃഗത്തെ കൊല്ലുന്നത് ഇതാദ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


Your Rating: