ഡെന്നിസും നെല്യയും കഴിഞ്ഞ ദിവസം വിവാഹിതരായി. അവരുടെ ജീവിതത്തിലെ ബിഗ് ഡേ ഒരു സംഭവമായിരുന്നു. മറ്റൊന്നും കൊണ്ടല്ല. ഒരു സ്‌പെഷല്‍ ഗസ്റ്റിന്റെ സാന്നിധ്യമായിരുന്നു വിവാഹത്തെ വേറിട്ടു നിര്‍ത്തിയത്. ആരാണെന്നല്ലേ, ഒരു ബ്രൗണ്‍ കരടി. 30കാരായ ഡെനിസും നെല്യയും മോസ്‌കോ സ്വദേശികളാണ്. സ്‌റ്റെപ്പാന്‍ എന്നാണ് ഇവരുടെ കല്യാണത്തിനു ക്ഷണിക്കപ്പെട്ട ക്യൂട്ട് കരടിയുടെ പേര്. വിവാഹിതരെ കൈ പിടിച്ച് ആഘോഷം പങ്കിടുന്ന കരടി എല്ലാവര്‍ക്കും കൗതുകമായി.
വിവാഹ പ്രതിജ്ഞ ചെയ്യുമ്പോള്‍ കരടി റെജിസ്ട്രാറുടെ റോളുമെടുത്തെന്നാണ് വിവാഹത്തിനെത്തിയവര്‍ പറയുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അറിയാമായിരുന്നു അവന്‍ വളരെ അനുകമ്പയുള്ള കരടിയാണെന്ന്. എന്നാല്‍ അത്രയും വലുപ്പമുള്ളൊരു കരടി കല്യാണത്തിനെത്തിയാല്‍ അപ്രതീക്ഷിതമായി പെരുമാറുമോയെന്ന് പേടിയുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ ഹാപ്പിയാണ്. കരടിയുടെ കൂടെയുളള കല്ല്യാണമെന്ന സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്-ഡെന്നിസ് പറഞ്ഞു.
സ്റ്റെപ്പാനുമൊത്തുള്ള അതിമനോഹരമായ ഫോട്ടോഷൂട്ട് വളരെ സന്തോഷം നല്‍കിയെന്നും ഡെന്നിസ് പറഞ്ഞു. ഈ ദിനം തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നാണ് ഇരുവരും പറയുന്നത്.