Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ ഇരിക്കാമോ?, വൈറലായി യുവതിയുടെ ഫോട്ടോ പോസ്

Viral Photo യുവതിയുടെ വൈറലായ ഫോട്ടോ പോസ്

ഉപ്പു തൊട്ട് കർപ്പൂരം വരെ സകലതും ചർച്ചയാകുന്ന ഇന്റർനെറ്റിൽ ഇപ്പോഴത്തെ ചർച്ച രണ്ടു പെൺകാലുകളെ കുറിച്ചാണ്. സംഭവം ഇങ്ങനെയാണ്, അജ്ഞാതയായ ഒരു യുവതി പോസ്റ്റ്‌ ചെയ്ത ഫോട്ടോ, അതിനു കീഴെ ഒരടിക്കുറുപ്പും ' ഇങ്ങനെ ഇരിക്കാമോ'? അതെ ഇരുപ്പു തന്നെയാണ് വിഷയം.

ഫോട്ടോ കണ്ട ഉടൻ ഇതൊരു വ്യക്തിയും അതൊന്നു അനുകരിക്കാൻ ശ്രമിക്കും. എന്നാൽ നടക്കില്ല എന്നതാണ് യാഥാർത്ഥ്യം. യുവതിയുടെ കാലുകള്‍ അനോന്യം കുറുകെ വളച്ചിരിക്കുകയാണ് ചിത്രത്തിൽ. കാലിൽന്മേൽ കാൽ കയറ്റിയിരിക്കുന്ന പ്രതീതിയാണ് ആദ്യ നോട്ടത്തിൽ ഉണ്ടാകുക എങ്കിലും അതല്ല ശരി. ചിത്രത്തിലേത് പോലെ ഇരിക്കാൻ പലരും ശ്രമിച്ചു എങ്കിലും പരാജയമായിരുന്നു ഫലം.

ന്യൂയോർക്കിൽ നിന്നാണ് ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് .എങ്ങനെയാണ് യുവതി കാലിന്റെ എല്ലുകൾ ഇത്ര അനായാസമായി വളച്ചിരിക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ യുവതിയുടെ പ്രത്യേക പോസ് ഓൺലൈനിൽ ആളെക്കൂട്ടുകയാണ്.

ന്യൂയോര്‍ക്ക് സബ് വെയില്‍ നിന്നുമെടുത്ത ചിത്രം ഓണ്‍ലൈന്‍ ഇമേജ് ഷെയറിംഗ് കമ്മ്യൂണിറ്റി ഇമ്ഗുറിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതിനു പിന്നാലെ, ട്വിറ്റർ, ഫേസ്ബുക്ക് മുതലായ മറ്റ് ഓണ്‍ലൈന്‍ ഇടങ്ങളിലേക്കും ചിത്രം പ്രചരിച്ചു. ഇമ്ഗുറിലെ ചിത്രം ഇതുവരെ എട്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഫോട്ടോയിൽ കാണുന്ന രീതിയിൽ യുവതിയെ അനുകരിച്ച് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ആരും അനുകരണത്തിൽ വിജയിച്ചിട്ടില്ല.