പൈറേറ്റ്സ് ഓഫ് ദ് കരീബീയൻ എന്ന വിഖ്യത ബോളിവുഡ് ചിത്രത്തിലെ നായകൻ റിക്ഷാക്കാരനാണെന്നോ? കേട്ടിട്ടു വിശ്വസിക്കാനാവുന്നില്ലല്ലേ. പൈറേറ്റ്സ് ഓഫ് ദ് കരീബിയനിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി അഭിനയിച്ച ജോണി ഡെപ്പിന്റെ അപരനാണിപ്പോൾ ഫേസ്ബുക്കിൽ താരമായിരിക്കുന്നത്. മേയ്നെൽ അറോറ എന്ന യുവതിയാണ് ഒറ്റനോട്ടത്തിൽ ജാക്ക് സ്പാരോയെപ്പോലെ തോന്നിക്കുന്ന ഡൽഹിയിലെ റിക്ഷാഡ്രൈവറുടെ ചിത്രമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. വേഷത്തിലും നോട്ടത്തിലും ഭാവത്തിലുമെല്ലാം ജാക്ക് സ്പാരോയുടെ തനിപകർപ്പാണ് കക്ഷി. താടിയും മീശയും എന്തിനധികം കണ്ണിന്റെ മേയ്ക്അപ് പോലും ജാക്സ്പാരോയെപ്പോലെ തന്നെ. എന്തായാലും ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഇൗ റിക്ഷാവാലാ.
ജാക്ക് സ്പാരോയെപ്പോലെ തോന്നിക്കുന്ന ഡൽഹിയിലെ റിക്ഷാഡ്രൈവർ(രണ്ടാമത്)
Advertisement