Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രചാരണത്തിനിടയ്ക്ക് ഫാൻ പൊട്ടിവീണു, ലാലു രക്ഷപെട്ട വിഡിയോ കാണാം

Lalu Prasad Yadav

തിരഞ്ഞെടുപ്പു ചൂടിലാണ് രാജ്യവും രാഷ്ട്രീയ കക്ഷികളും. വല്ലവിധേനയും തങ്ങളുടെ പാർട്ടി രക്ഷപ്പെടാൻ റാലിയും നെടുനീളൻ പ്രസംഗങ്ങളും നടത്തിപ്പോരുന്ന നേതാക്കൾക്ക് ഇപ്പോ വെയിലെന്നോ മഴയെന്നോ ഒന്നും ഇല്ല. ഇങ്ങനെയുള്ള നേതാക്കൾ വന്നിരിക്കുന്ന സദസിലെ ഫാൻ ശരിയായി കറങ്ങുന്നുണ്ടോ എന്നെങ്കിലും നോക്കാൻ മറ്റു നേതാക്കൾ തയ്യാറാവണ്ടേ? അല്ലെങ്കില്‍ ദാ ലാലു പ്രസാദ് യാദവിനു സംഭവിച്ചതു പോലിരിക്കും. കഷ്ടിക്കാണ് നമ്മുടെ നേതാവ് ഫാനിൽ നിന്നും രക്ഷപ്പെട്ടത്. കൃത്യം തലയിൽ വന്നു വീഴേണ്ട ഫാൻ ഭാഗ്യംകൊണ്ടാണ് തെല്ലുമാറി കൈയ്യിൽ വീണത്.

മോടിഹാരി ജില്ലയിലെ പ്രചരണത്തിനിടെയാണ് സംഭവം. സീലിങ‍് ഫാനിന്റെ കറക്കം ശരിയല്ലെന്ന് ലാലു ആദ്യംമുതൽക്കേ സംഘാടകരിലൊരാളോടു പറയുന്നുണ്ട്. പതുക്കെ കറങ്ങിക്കറങ്ങി ഫാൻ നിൽക്കുന്നതും വിഡിയോയിൽ കാണാം. ഏതാനും നിമിഷം കഴിഞ്ഞില്ല ഫാൻ ദാ ലാലുവിന്റെ തൊട്ടപ്പുറത്തു കിടക്കുന്നു. സംഭവം നടന്ന് അധികം വൈകാതെ പുള്ളി നല്ല അസൽ പ്രസംഗവും കാച്ചിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ഡബ്സ്മാഷ് വിഡിയോ തയ്യാറാക്കിയതിനു പുറകെ ലാലുവിന്റേതായി വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിഡിയോ ആണിത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.