Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

96 കുട്ടികളെ ആശുപത്രിയിലാക്കി ഒരു പല്ലി!!!

Lizard Representative Image

ഝാർഖണ്ടിലെ ഗിരിദിഹ് ജില്ലയിലെ ഒരു വിദ്യാലയത്തിൽ നിന്നും ഇന്നലെ 96 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ച ഭക്ഷണത്തിൽ നിന്നും ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്നാണ്‌ യുപി സ്കൂൾ വിദ്യാർത്ഥികളായ 96 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ഉടൻ തന്നെ വിദ്യാലയ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിരികെ എത്തി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിൽ പല്ലിയെ കണ്ടെത്തി.

Children ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികൾ

പകുതിയിൽ കൂടുതൽ കുട്ടികളും ഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ ഛർദ്ദിച്ചിരുന്നു. അപ്പോൾ തന്നെ എന്തോ അപാകതയുള്ളതായി അധ്യാപകർക്ക് മനസിലായി. ഇതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് അടിയന്തര വൈദ്യ സഹായം എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകി പകുതിയിൽ കൂടുതൽ കുട്ടികളെയും പറഞ്ഞയച്ചു. 5 വിദ്യാർഥികൾ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയത്.

lizard-2 പകുതിയിൽ കൂടുതൽ കുട്ടികളും ഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ ഛർദ്ദിച്ചിരുന്നു. അപ്പോൾ തന്നെ എന്തോ അപാകതയുള്ളതായി അധ്യാപകർക്ക് മനസിലായി.

കൂടുതൽ അപകടങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും, ഇത്തരത്തിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉച്ച ഭക്ഷണം തയ്യാറാക്കുന്ന സ്കൂളുകൾ ഇന്നും കുറവല്ല എന്ന് തെളിയിക്കുകയാണ് ഈ സംഭവം. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ സ്കൂളിലെ പ്രധാന അധ്യാപകനെ കണ്ടു പരാതി ബോധിപ്പിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കില്ല എന്ന് അദ്ദേഹം വാക്ക് നൽകി.

Your Rating: