Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാര്‍ലറ്റിന്റെ ജനനം അവിസ്മരണീയമാക്കാന്‍ നാണയം

New Born Princess

ലണ്ടൻ∙ ബ്രിട്ടനിലെ പുതിയ രാജകുമാരി ഷാര്‍ലറ്റിന്റെ ജനനം അവിസ്മരണീയമാക്കാന്‍ നാണയം പുറത്തിറക്കുന്നു. അഞ്ച് പൗണ്ട് നാണയമാണ് പുറത്തിറക്കുന്നത്. ഇതിന്‍റെ ഡിസൈൻ തയാറായിക്കഴിഞ്ഞു. കൂടാതെ 500ന്‍റെ സ്വര്‍ണനാണയവും 9,500 ന്‍റെ വെള്ളി നാണയവും രാജകുമാരിയുടെ ജനനം ആഘോഷിക്കാന്‍ പുറത്തിറക്കും. നാണയത്തിനു കൊട്ടാരത്തിന്‍റെയും ചാന്‍സലറുടെയും അനുമതി ലഭിച്ചു. ലിമിറ്റഡ് എഡിഷനിലുള്ള നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ജോണ്‍ ബെര്‍ഗ്ദാഹില്‍ ആണ്. നേരത്തെ വില്ല്യമിന്‍റെയും കേറ്റിന്റെയും ആദ്യ കുഞ്ഞായ ജോര്‍ജിന്‍റെ ജനനത്തിന്‍റെ ഓര്‍മയ്ക്കായി ഇറക്കിയ നാണയവും രൂപകല്‍പ്പന ചെയ്തത് ഇദ്ദേഹമായിരുന്നു.

commemorative coin-to charlotte's birthday