Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രാമൊഴിയോടെ ചുടുചുംബനം, വൈറലായി മുൻകാമുകിക്കൊപ്പമുള്ള ബ്രേക്അപ് ഫോട്ടോഷൂട്ട്

Breakup Photoshoot ഹാരിസണും ജാക്കിയും ബ്രേക്അപ് ഫോട്ടോഷൂട്ടിനിടയില്‍

പണ്ടൊക്കെ വിവാഹത്തിനും അതുപോലുള്ള വിശേഷങ്ങൾക്കും മാത്രമായിരുന്നു ഫോട്ടോഷൂട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്നതല്ല അവസ്ഥ, പ്രണയകാലവും പ്രൊപോസ് ചെയ്യലും തുടങ്ങി ഗർഭകാലവും കുഞ്ഞുണ്ടാകുന്നതും വരെ ഫോട്ടോഷൂട്ടിൽ നിറയുകയാണ്. സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചില ചിത്രങ്ങളും ഫോ‌ട്ടോഷൂ‌ട്ടിന്റേതാണ്, പക്ഷേ അത്ര സന്തോഷം തുളുമ്പാത്തൊരു ഫോ‌ട്ടോയാണിത്. അതെങ്ങനെ ശരിയാകും എന്നു ചിന്തിക്കുന്നുണ്ടാകും അല്ലേ? എന്നാൽ അറിഞ്ഞോളൂ ഇതൊരു ബ്രേക്അപ് ഫോട്ടോഷൂട്ട് ആണ്.

Breakup Photoshoot ഹാരിസൺ, ജാക്കി എന്നിവരാണ് വ്യത്യസ്തമായ ഈ ബ്രേക്അപ് ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമത്തിലെ താരങ്ങളായത്...

ബ്രേക്അപ് ആയ സങ്കടത്തിൽ കാമുകനോ കാമുകിയോ ഒറ്റയ്ക്കു ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ കണ്ടിട്ടുണ്ടെങ്കിലും ബ്രേക്അപ് ആയ കാമുകനും കാമുകിയും ഒന്നിച്ചൊരു ഫോട്ടോഷൂട്ട് ഇതാദ്യമാണ്. ഹാരിസൺ, ജാക്കി എന്നിവരാണ് വ്യത്യസ്തമായ ഈ ബ്രേക്അപ് ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമത്തിലെ താരങ്ങളായത്.

പിരിഞ്ഞ് രണ്ടുവർഷത്തിനു ശേഷമാണ് ഇരുവരും ഇപ്പോൾ ഫോ‌ട്ടോഷൂട്ടിനായി ഒന്നിച്ചത്. ഹൈസ്കൂള്‍ കാലം മുതൽ ഇരുവരും പ്രണയിച്ചിരുന്നു. 2012 മുതല്‍ 2015 വരെയുള്ള കാലം വരെ ഇരുവരും ആത്മാർഥമായി തന്നെ സ്നേഹിച്ചു. തുടർന്ന് സ്കൂൾ കാലഘട്ടം കഴിഞ്ഞതോടെ അവർക്ക് തങ്ങളുടെ പ്രണയവും അവസാനിപ്പിക്കേണ്ടി വന്നു. ഇരുവരും അകലത്തിലേക്കു പോകുന്നതായിരുന്നു പ്രണയത്തിനു ഫുൾസ്റ്റോപ്പിടാൻ കാരണമായത്. ഹാരിസൺ ബയോമെഡിക്കൽ സയൻസും ജാക്കി ആക്റ്റിങ് പഠനത്തിനും ചേർന്ന് വ്യത്യസ്ത സ്ഥലങ്ങളിലേക്കു ചേക്കേറി.

Breakup Photoshoot തങ്ങളിരുവരും മത്സരിച്ചു പ്രണയിച്ച ആ ദിനങ്ങള്‍ക്ക് വിരാമമിട്ടത് കാമറക്കണ്ണുകളിലൂടെ പകർത്താൻ ഒരു േമാഹം...

രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ഹാരിസണിന്റെ മനസിൽ നല്ലൊരു ഫോട്ടോഷൂട്ട് ചെയ്യണം എന്ന ആഗ്രഹമുണ്ടാകുന്നത്. വ്യത്യസ്ത ആശയം അന്വേഷിച്ചു നടക്കവേയാണ് ബ്രേക്അപ് ഫോട്ടോഷൂട്ട് ആയാൽ എന്താണെന്നു ചിന്തിക്കുന്നത്. ആലോചന കുറച്ചുകൂടി ഗൗരവമായെടുത്തപ്പോൾ മുൻകാമുകിയേക്കാൾ അതിനു മറ്റാരും ഉചിതമല്ലെന്നും തോന്നി. തങ്ങളിരുവരും മത്സരിച്ചു പ്രണയിച്ച ആ ദിനങ്ങള്‍ക്ക് വിരാമമിട്ടത് കാമറക്കണ്ണുകളിലൂടെ പകർത്താൻ ഒരു േമാഹം. താൻ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ, ജാക്കിയോടും സമ്മതം ചോദിച്ചു നോക്കിയപ്പോൾ കക്ഷിയും റെഡിയായിരുന്നു. അങ്ങനെ മുൻകാമുകിയെ വച്ചു തന്നെ ബ്രേക്അപ് ഫോട്ടോഷൂട്ട് ചെയ്തു.

തുടക്കത്തിൽ ആവുന്നത്ര ദു:ഖം അഭിനയിച്ചാണ് ഫോട്ടോക്കു പോസ് ചെയ്തതെങ്കിൽ പതിയെ ഇരുവരും വൈകാരികമായി എടുത്തു തുടങ്ങി. ഒരുകാലത്ത് ജീവന്റെ ജീവനായി സ്നേഹിച്ചയാളെ ചേർത്തുപിടിച്ചും ഒത്തിരികാലം കോർത്തു പിടിച്ചു നടന്ന കൈകളെ ഒരിക്കൽക്കൂടി പിടിച്ചും ആ കവിളിൽ യാത്രാമൊഴിയോടെ ചുടുചുംബനം നൽകിയുമൊക്കെ അഭിനയിക്കുകയല്ല യഥാർഥത്തിൽ ജീവിക്കുകയായിരുന്നു അവർ. രണ്ടുവർഷം മുമ്പുള്ള ജീവിതം കണ്ണിനു മുന്നിൽ ഫ്ലാഷ് ചെയ്യുന്നതു പോലെയാണ് ഫോട്ടോകൾ കണ്ടപ്പോൾ തോന്നിയതെന്ന് ഹാരിസൺ പറയുന്നു. സന്തോഷത്തോടെ ആരംഭിച്ച ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോഴേക്കും ഇരുവരും വികാരാധീനരായെന്നും ഹാരിസൺ പറയുന്നു.

Breakup Photoshoot ജീവന്റെ ജീവനായി സ്നേഹിച്ചയാളെ ചേർത്തുപിടിച്ചും ഒത്തിരികാലം കോർത്തു പിടിച്ചു നടന്ന കൈകളെ ഒരിക്കൽക്കൂടി പിടിച്ചും ആ കവിളിൽ യാത്രാമൊഴിയോടെ ചുടുചുംബനം നൽകിയുമൊക്കെ അഭിനയിക്കുകയല്ല യഥാർഥത്തിൽ ജീവിക്കുകയായിരുന്നു അവർ...

ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇട്ടതോ‌ടെ ഹാരിസണിനെയും ജാക്കിയെയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴി‍ഞ്ഞില്ല ഇരുവരുടെയും ചിത്രങ്ങൾ ചേർത്തുള്ള ട്രോളുകള്‍ വരെ ഇറങ്ങി. എന്തായാലും തന്റെ ബ്രേക്അപ് ലോകം ഏറ്റെ‌ടുത്തതിന്റെ ആഹ്ലാദത്തിലാണിപ്പോൾ ഹാരിസൺ.

Your Rating: