Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ട്രോളിനും ആവില്ല ഈ പ്രണയത്തെ തകർക്കാൻ

Love സാങ്കി റ്റീത്തും കൂട്ടുകാരൻ കോജോ അമോഹും ഫോട്ടോഷൂട്ടിനിടയില്‍

സോഷ്യൽ മീഡിയയിൽ ആരെങ്കിലും എന്തെങ്കിലും പോസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയാണ് ട്രോളാന്‍ ചിലർ. ചിലതിനൊക്കെ ആരായാലും ട്രോളിപ്പോകും. കമന്റുകളോട് പലരും പല വിധമാണ് പ്രതികരിക്കാറ്. ചിലർ നല്ല ചുട്ട മറുപടി നൽകും, മറ്റു ചിലർ മനം മടുത്ത് ആ ചിത്രങ്ങൾ തന്നെ നീക്കം ചെയ്യും. ഇത്തവണ ഈ ട്രോളലിന് ഇരയായിരിക്കുന്നത് ഘാനയിൽ നിന്നുള്ള നഴ്സ് സാങ്കി റ്റീത്തും കൂട്ടുകാരൻ കോജോ അമോഹുമാണ്. പക്ഷേ ട്രോളുകളോട് ഇവർ പ്രതികരിച്ച രീതിയാണ് ക്ളാസ് ആയിരിക്കുന്നത്.

Love വലിയ പ്രതീക്ഷയോടെയാണ് സാങ്കിയും കോജോയും തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

വലിയ പ്രതീക്ഷയോടെയാണ് സാങ്കിയും കോജോയും തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആശംസകള്‍ പ്രതീക്ഷിച്ചാണ് ചിത്രങ്ങൾ ഇട്ടതെങ്കിലും കിട്ടിയതു കളിയാക്കലുകൾ മാത്രമായിരുന്നു. ട്രോളാൻ കാരണം മറ്റൊന്നുമല്ല സാങ്കിക്ക് അൽപം വണ്ണം കൂടുതലാണ്, വണ്ണം ഒരുതെറ്റല്ലല്ലോ. പക്ഷേ ഈ കല്യാണ ഫോട്ടോയ്ക്കൊക്കെ ട്രോളുന്നതൊക്കെ വല്യ കഷ്ടം തന്നെയല്ലേ?

Love ആശംസകള്‍ പ്രതീക്ഷിച്ചാണ് ചിത്രങ്ങൾ ഇട്ടതെങ്കിലും കിട്ടിയതു കളിയാക്കലുകൾ മാത്രമായിരുന്നു.

സാങ്കിയെ കോജോ കഷ്ടപ്പെട്ട് പൊക്കി എടുത്തുകൊണ്ടു നില്‍ക്കുന്ന ചിത്രത്തെ കളിയാക്കിക്കൊണ്ട് ധാരാളം കമന്റുകളാണ് വന്നത്. ആദ്യം ഈ കമന്റുകളും കളിയാക്കലുകളും ഇവരെ ഒരുപാട് വേദനിപ്പിച്ചു. ഇനി കളിയാക്കലുകൾ മാത്രമല്ല ഒരുപാട് പോസിറ്റീവായ കമന്റുകളും ചിത്രത്തിന് കിട്ടിയിരുന്നു. അങ്ങനെ പോസിറ്റീവ് കമന്റുകളെല്ലാം ചേർത്ത് സാങ്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അതിലൊരു ചിത്രത്തിന് സാങ്കി നൽകിയ അടിക്കുറിപ്പാണ് തകർത്തത്, " നിങ്ങളുടെ മോശം കമന്റുകൾക്ക് എന്റെ സന്തോഷം തകർക്കാൻ കഴിയില്ല. അഭിനന്ദനങ്ങൾക്കും ആശംസകൾക്കും നന്ദി, ഐ ആം ഓണേർഡ്".

Love നിങ്ങളുടെ മോശം കമന്റുകൾക്ക് എന്റെ സന്തോഷം തകർക്കാൻ കഴിയില്ല. അഭിനന്ദനങ്ങൾക്കും ആശംസകൾക്കും നന്ദി, ഐ ആം ഓണേർഡ്".

സാധാരണ താൻ സാങ്കിയുമൊത്തുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും ഇത്തരം മോശമായ അനുഭവം ആദ്യമായാണെന്ന് കോജോ. വണ്ണം കൂടിയവരെയാണ് തനിക്കിഷ്ടമെന്നും, ആരെന്ത് പറഞ്ഞാലും അതൊന്നും തങ്ങളുടെ സന്തോഷത്തെ ബാധിക്കില്ലെന്നും കോജോ പറയുന്നു. ഏതായാലും ഇതോടെ സാങ്കിയുടെ ഫോളോവേഴ്സിന്റെ എണ്ണ പതിനായിരം കടന്നുവെന്നു പറഞ്ഞാൽ മതിയല്ലോ, കൂടെ ആശംസകളുടെ പെരുമഴയും. ജൂൺ 25ന് ആണിവരുടെ വിവാഹം. വെറൈറ്റി ഫോട്ടോ ഷൂട്ടുമായി ഇനിയും കാണാം സാങ്കിയേയും കോജോയേയും.

Your Rating: