Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമാശക്കാണേലും ഇങ്ങനെയൊന്നും ചെയ്യരുത് സാറേ... ഞെട്ടിക്കും കേക്ക് ട്രൻഡ്!

cake4

കേക്ക്, നല്ല ക്രീമും ഐസിംഗും മൾബറിയും ഒക്കെയായി സ്റ്റൈലായി ഒരുക്കി വച്ചിരിക്കുന്ന വസ്തു. കേക്കിനെ പറ്റി ആർക്കും പ്രത്യേകിച്ച് മുഖവുരയുടെ കാര്യമൊന്നും ഇല്ല. പിറന്നാൾ, വിവാഹ വാർഷികം, ജീവിതത്തിലെ നേട്ടങ്ങൾ എന്നുവേണ്ട, സന്തോഷം എവിടെയുണ്ടോ അവിടെയെല്ലാം കേക്കുകളും ഉണ്ട്. അതാണ് കേക്കിന്റെ ഒരു ശാസ്ത്രം. 

ബ്ലാക് ഫോറസ്ററ്, വൈറ്റ് ഫോറസ്ററ്, വാനില, പൈനാപ്പിൾ ഫ്ലേവർ എന്നുവേണ്ട ഈ ഭൂമിക്ക് കീഴിലുള്ള എല്ലാ ഫ്ലേവറുകളിലും കേക്കുകൾ ലഭ്യമാണ്. കേക്ക് നിർമ്മാണത്തിൽ പിഎച്ച്ഡി എടുത്തവർ വരെയുണ്ട് നമ്മുടെ നാട്ടിൽ. ആദ്യ കാലഘട്ടങ്ങളിൽ കേക്കിന് വൃത്താകൃതിയായിരുന്നു. അന്ന് പ്ലം കേക്കായിരുന്നു അധികവും. 

cake2

പിന്നീട് വാനില ഐസിംഗ് വച്ച ചതുര കേക്കുകൾ വന്നു. അത് പിന്നെ ആകൃതിമാറി വട്ടവും ചതുരവും അർദ്ധവൃത്തവും എല്ലാമായി. ഈ സമയത്ത് കേക്കിന്റെ രുചി പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ റെയിന്‍ബോകേക്കും ബ്ലാക്ക് ഫോറസ്റ്റും എല്ലാം വിപണിയിലെത്തി. പിന്നെ പരീക്ഷണം കാർട്ടൂൺ കഥാപാത്രങ്ങളെയും ചിത്രങ്ങളെയും വച്ചാണ്. കുട്ടികളെ ആകർഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. 

cake3

എന്നാൽ ഇപ്പോൾ അതല്ല വിഷയം, കേക്കിന്റെ മുഖം പിന്നെയും മാറിയിരിക്കുന്നു. ഞെട്ടിക്കുന്ന കേക്കുകളാണ് ഇപ്പോൾ ട്രെൻഡ്. ഞെട്ടിക്കുക എന്ന് പറഞ്ഞാൽ, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളയും തലയറുത്തു വച്ച പന്നികുട്ടി, ഗർഭസ്ഥശിശു, വെട്ടി മാറ്റിയ കൈ, ചോര ഒലിപ്പിച്ച് നിൽക്കുന്ന കൈപ്പത്തി, വെട്ടിമാറ്റിയ മനുഷ്യത്തല, മുറിക്കപ്പെട്ട ഹൃദയം, തുറന്നുവച്ച ഉദരഭാഗം, സ്വന്തം ചോര കുടിക്കുന്ന നായ്ക്കുട്ടി എന്ന് വേണ്ടാ ഒരു സാധാരണ മനുഷ്യന് ഭയക്കാനുള്ളതെല്ലാം കേക്കിൽ ഒരുക്കിയിരിക്കുകയാണ് ബ്രിട്ടനിലെ ചില ബേക്കറികൾ 

cake1

എന്തിനും ഏതിനും പാശ്ചാത്യ സംസ്കാരത്തിന് പുറകെ പോകുന്ന നമ്മുടെ ഒരു ശീലം ഇത്തരം കേക്കുകളുടെ കാര്യത്തിലും വന്നാൽ, ബഹുകേമമായി. ഇനി പിറന്നാൾ ആഘോഷത്തിന് കേക്ക് മുറിച്ച്, രാത്രി കിടന്നു പേടിച്ച് കരയാം. കാര്യം എന്തൊക്കെ ആണെങ്കിലും ക്രിയേറ്റിവിറ്റി എന്ന ഘടകം സമ്മതിക്കാതെ വയ്യ. 

Your Rating: