Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയ്‌ക്കാൻ അപകടകരമായ വഴികൾ, ഞെട്ടിക്കും ഈ വിഡിയോ !

Weight Loss

ശരീരത്തിന്റെ ഭാരം കുറയ്‌ക്കാൻ മണിക്കൂറുകൾ വർക്ക് ഔട്ടും യോഗയും ഡയറ്റിങ്ങുമൊക്കെ പരീക്ഷിക്കുന്നവർ ഉണ്ട്. എന്നാൽ കുറച്ചുകൂടി കടന്നു ചിന്തിച്ചാലോ... വിദേശങ്ങളിൽ പെർഫെക്റ്റ് ഷെയിപ്പിന്‌ ലോകോത്തര മോഡലുകൾ ചെയ്യുന്ന വിദ്യകൾ കണ്ടാൽ ആരും ഞെട്ടിപ്പോകും.

പാരസൈറ്റുകളെ ഉപയോഗിച്ച് ഭാരം കുറയ്ക്കുന്നതാണ് ഒരു മാർഗ്ഗം. ശരീരത്തിൽ നിന്നു പോഷകങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ജീവിയാണ് പാരസൈറ്റ്. ഇത് ആമാശയത്തിൽ കിടന്നു ഭക്ഷണം മുഴുവൻ തിന്നുതീർക്കും. അതുപോലെ പഞ്ഞി വിഴുങ്ങുന്നതാണ് മറ്റൊന്ന്. ഇങ്ങനെ ചെയ്യുന്നതിലൂടെ ആമാശയത്തിന്റെ സ്‌പേസ് കുറയ്‌ക്കുന്നു. ഈയൊരു അവസ്ഥയിൽ പിന്നെ കുറച്ചുമാത്രം ഭക്ഷണം കഴിച്ചാൽ മതിയാകും. അതുപോലെ നാവിൽ പ്രത്യേക ഉപകരണം ഘടിപ്പിക്കുന്നവരും ഉണ്ട്. എത്രത്തോളം അപകടകരമായ രീതികളാണ് മോഡലുകൾ പരീക്ഷിക്കുന്നതെന്നു ഈ വിഡിയോ കണ്ടാൽ മനസ്സിലാവും. ഇതുകണ്ട് ആരും അനുകരിക്കരുതെന്ന് മാത്രം.
 

Your Rating: