Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃദ്ധയായ അമ്മയെ തല്ലിച്ചതയ്ക്കുന്ന മകൾ, വിഡിയോ വൈറൽ !

Daughter Beating Mother വൃദ്ധയായ അമ്മയെ മർദ്ദിയ്ക്കുന്ന മകൾ

ഒരമ്മയാവുക എന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭൂതിയാണ്. കുഞ്ഞു പിറന്നു കഴിഞ്ഞാൽ കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി ഊണും ഉറക്കവും ഉപേക്ഷിച്ച് അവര്‍ മക്കളെ നോക്കും. ഒരു ജീവിതം മുഴുവൻ മക്കൾക്കായി നീക്കിവെക്കുന്ന അമ്മമാർക്കു വേണ്ടി എന്തൊക്കെ തിരിച്ചു ചെയ്താലും മതിയാകില്ല. ഇനി അമ്മമാരെ സ്നേഹിക്കാനോ പരിചരിക്കാനോ ഉള്ള മനസില്ലെങ്കിലും പോട്ടെ അവരെ ഉപദ്രവിക്കാതിരുന്നുകൂടെ. കുട്ടിക്കാലത്ത് കാലൊന്നിടറിയാൽ തലോടാൻ അരികിലെത്തിയിരുന്ന അമ്മയ്ക്കു മുന്നില്‍ കയ്യുയർത്താൻ കഴിയുന്നതെങ്ങനെ? അത്തരത്തിലുമുള്ള ആളുകളും ഈ ലോകത്തുണ്ടെന്നു തെളിയിക്കുകയാണ് ഡൽഹിയിൽ നിന്നും പുറത്തു വന്നി‌ട്ടുള്ളൊരു വിഡിയോ. യാതൊരു ദാക്ഷിണ്യവുമില്ലാതെ ഒരു മകൾ വൃദ്ധയായ അമ്മയെ തല്ലിച്ചതയ്ക്കുകയാണ്.

അറുപതു വയസുള്ള മകളാണ് 85വയസുകാരിയായ അമ്മയെ ചീത്തവിളിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്നത്. സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച അയല്‍ക്കാരിയാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീടിന്റെ ബാൽക്കണിയിൽ വച്ച് വൃദ്ധയെ തല്ലുകയും ചീത്തവിളിക്കുകയുമാണ് ആ മകൾ. ഇതിൽ രോഷം പൂണ്ട അയൽക്കാരി സംഭവത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അവരെയും മകൾ ചീത്തവിളിക്കുകയാണ്. അയൽക്കാരി പ്രതികരിക്കാൻ തുടങ്ങിയപ്പോഴാണ് മകൾ ഉപദ്രവം നിർത്തിയത്.

തുടർന്ന് അയൽക്കാരി തന്നെ പോലീസിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മകൾക്കെതിരെ പരാതിയെഴുതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതു കു‌ടുംബ പ്രശ്നമാണെന്നും നിയമത്തിനു മുന്നിൽ വലിച്ചിഴയ്ക്കാൻ താൽപര്യമില്ലെന്നും അറിയിക്കുകയായിരുന്നു ആ അമ്മ. നിർത്താതെ കരയുന്ന അമ്മയുടെ ദൃശ്യം കണ്ണുകളിൽ നിന്നും ഒരിക്കലും മായില്ല. എന്തായാലും സ്വന്തം അമ്മയെപ്പോലും ഒരിറ്റു ദയയില്ലാതെ മർദ്ദിക്കുന്ന മകൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
 

Your Rating: