Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഫോട്ടോഷോപ്പ് അല്ല ഒറിജിനൽ

baby with deer

കുഞ്ഞിന്റെ ആദ്യ ഫോട്ടോ അവിസ്മരണിയാമാക്കണമെന്ന ആഗ്രഹത്തോടെയാണ് ടിവാനി ഗിൽ റോജറും ഫോട്ടോഗ്രാഫറായ മേഗൻ റിയോണും ലൂസിയാനയിലെ സാം ഹുട്സ്റ്റൺ ജോൺസ് പാർക്കിൽ എത്തിയത്. അവർ പോലും നിനച്ചിരിക്കാത്ത വിസ്മയമായിരുന്നു ക്യാമറയ്ക്കു മുന്നിൽ വന്നുപെട്ടത്. ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷം.

ഫോട്ടോയെടുക്കാനായി ഉറങ്ങുന്ന കുഞ്ഞ് കോണറിനു സമീപം മത്തങ്ങകൾ അലങ്കരിച്ച് ക്ലിക്ക് ചെയ്യാൻ തുടങ്ങവേയാണ് പാർക്കിലെ മാഗിയെന്ന മാൻപേട ക്യാമറാഫ്രെയിമിലേക്ക് വന്നത്.

അമാന്ദിച്ചില്ല, മേഗന്റെ ക്യാമറ മിന്നി. മാഗിയും കുഞ്ഞു കോണറും ഒത്തുചേർന്ന മനോഹരമായൊരു ഫോട്ടോ പിറന്ന നിമിഷം. പാർക്കിൽ ഫോട്ടോ എടുക്കുമ്പോഴൊക്കെയും മാഗി മാൻ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷെ ഇതാദ്യമായാണ് ഇത്ര ചെറിയ കു‍ഞ്ഞിനൊപ്പമുള്ള ഫോട്ടോയിൽ മാഗിയും കടന്നുവരുന്നത്. കുഞ്ഞിന്റെ അമ്മയുടെ പ്രോത്സാഹനം കൂടിയായപ്പോൾ മേഗൻ കിട്ടിയത് ഒരു കിടിലൻ പെർഫക്ട് പിക്ചർ.