Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴുത്തില്ലാത്ത ജിറാഫ് , വൈറൽ ഈ ചിത്രം!

jiraf കഴുത്തില്ലാത്ത അഥവാ കഴുത്തിന് നീളമില്ലാത്ത ജിറാഫിനെ ഒന്നു സങ്കൽപ്പിച്ചു നോക്കിക്കേ.. അത്തരമൊരു ജിറാഫിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

ജിറാഫിനെ മറ്റു മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നത് അതിന്റെ നീണ്ടുസുന്ദരമായ കഴുത്താണ്. ഉയരമുള്ള മരങ്ങളിൽ എത്തിപ്പിടിച്ചു കഴിക്കാന്‍ പ്രകൃതി കനിഞ്ഞുനൽകിയ ഈ നീണ്ട കഴുത്ത് ജിറാഫുകളുടെ ഐഡന്റിറ്റി തന്നെയാണ്. കഴുത്തില്ലാത്ത അഥവാ കഴുത്തിന് നീളമില്ലാത്ത ജിറാഫിനെ ഒന്നു സങ്കൽപ്പിച്ചു നോക്കിക്കേ.. അത്തരമൊരു ജിറാഫിന്റെ ചിത്രം
സമൂഹമാധ്യമങ്ങളിൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

ചിത്രം കണ്ടാൽ കഴുത്തിന് നീളമില്ലാത്ത ജിറാഫാണെന്നു തോന്നുമെങ്കിലും സംഗതി ഒപ്റ്റിക്കൽ ഇലൂഷനെന്ന പ്രതിഭാസമാണ്. വൈൽഡ് ലൈഫ് ബയോളജിസ്റ്റായ ഡോ. ഡെരക് ലീ ടാൻസാനിയയിലെ തരങ്ഗയർ നാഷണൽ പാർക്കിൽ നിന്നും പകർത്തിയതാണീ ചിത്രം. കഴുത്തിനു നീളമില്ലാത്ത ജിറാഫിനെ കണ്ട് ആദ്യം താൻ ഒന്നു പകച്ചുവെന്ന് അദ്ദേഹം പറയുന്നു. പക്ഷേ ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയത്. മരക്കൊമ്പിനടിയിലൂടെ തങ്ങളെ നോക്കുകയാണ് ജിറാഫ്.

ദൂരതാരതമ്യം വ്യക്തമാക്കാന്‍ അകലെയുള്ള വസ്തുക്കള്‍ ആനുപാതികമായി ചെറുതാക്കിക്കാണിക്കുക എന്ന കാമറ ടെക്നിക്ക് ഉപയോഗിച്ചപ്പോൾ അതു കഴുത്തില്ലാത്ത ജിറാഫായിപ്പോയി എന്നു മാത്രം. ഞെട്ടലോടെ ചിത്രം കണ്ടവരൊക്കെ സത്യമറിഞ്ഞു ചിരി അടക്കാനാവാതെ കുഴ‍ഞ്ഞുവെന്നു ഡെരക് പറയുന്നു.  

Your Rating: