Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടിക്കുട്ടി കാറോടിക്കുകയാണ്, ശല്യം ചെയ്യല്ലേ

dog driving

മനുഷ്യർ കാറോടിക്കുമ്പോൾ തന്നെ തട്ടലും മുട്ടലും വീഴ്ച്ചയും പരിക്കുമൊക്കെയാണ്. അപ്പോപ്പിന്നെ ഒരു പട്ടിക്കുട്ടി കാറോടിച്ചാൽ എന്തായിരിക്കും അവസ്ഥ? ആ കാറിന്റെ പൊടിപോലും കിട്ടിയിട്ടുണ്ടാകില്ലെന്നു പറയാൻ വരട്ടെ. ഇവിടെ ഒരു കുഞ്ഞന്‍ പട്ടി കാറോടിച്ചു തന്റെ‌ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുകയാണ്. ചുമ്മാ അങ്ങ് കാറോടിക്കുക മാത്രമല്ല, ഒരു കുഞ്ഞിന് ലിഫ്റ്റു കൊടുത്താണ് കാറോട്ടം. കാർ നിങ്ങൾ വിചാരിക്കുന്ന പോലെ അത്ര യമണ്ടൻ കാറല്ല കേട്ടോ, രണ്ടുപേരുടെയും നിലയ്ക്കു വിലക്കും ചേരുന്ന ഒരു കളിപ്പാട്ടക്കാർ. യുഎസ് സ്വദേശിയായ ജെസിക്ക വോൾഫ് എന്ന യുവതിയാണ് തന്റെ ഡെയ്സി എന്ന പട്ടിക്കുട്ടിയുടെയും കുഞ്ഞുവാവയുടെയും കാറോട്ട വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സംഗതി റിമോട്ട് കൺട്രോൾ കാർ ആണെങ്കിലും സ്റ്റിയറിങ് തിരിച്ചു വണ്ടി നിയന്ത്രിക്കുന്നത് ഡെയ്സി തന്നെയാണെന്നാണ് ജെസിക്ക പറയുന്നത്. ചുവന്ന കളിപ്പാട്ടക്കാറിൽ കുഞ്ഞുവാവയ്ക്കു ലിഫ്റ്റു കൊടുത്ത് എങ്ങും തട്ടാതെയും മുട്ടാതെയും കക്ഷി വണ്ടി ഓടിക്കുന്ന രംഗം കാണേണ്ടതു തന്നെയാണ്. കാറിന്റെ സ്റ്റിയറിങ് ഇടത്തോട്ടും വലത്തോട്ടും തിരിച്ച് ഗമയോടെ ഡെയ്സിക്കുട്ടി വണ്ടിയോടിക്കുന്ന വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.